ഗാന്ധിനഗര്‍: എച്ച്1എന്‍1 പനി ബാധിച്ച് രണ്ടുമാസത്തിനിടെ ഗുജറാത്തില്‍ മരിച്ചത് 111 ആളുകള്‍.ആഴ്ചയില്‍ കുറഞ്ഞത് 500 പേരാണ് പനിബാധിച്ച് ഗുജറാത്തില്‍ ചികിത്സ തേടുന്നതെന്നാണ് വിവരം. ഫെബ്രുവരി 18 മുതല്‍ 24 വരെ 743 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചിട്ടുമുണ്ട്. ജനുവരി ഒന്നുമുതല്‍ 1,3,685 ആളുകളാണ് എച്ച്1എന്‍1 ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നതെന്നാണ് കണക്കുകള്‍.
ഇതില്‍ 82 ശതമാനം ആളുകളും രോഗമുക്തരായെന്നും 15 ശത്മാനം വരുന്ന 562 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് എല്ലാ ജില്ലാ ആശുപത്രികളിലും സ്ഥിരമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എച്ച്1എന്‍1 തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരോട് മൂന്നുമാസത്തിലൊരിക്കല്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…