Featured

ഹൽവ സെറിമണിയും‌, ജീവനക്കാരെ പൂട്ടിയിടലും ഇനിയില്ല; കേന്ദ്ര ബഡ്ജറ്റ് വേറെ ലെവൽ

ഹൽവ സെറിമണിയും‌, ജീവനക്കാരെ പൂട്ടിയിടലും ഇനിയില്ല; കേന്ദ്ര ബഡ്ജറ്റ് വേറെ ലെവൽ | HALWA CEREMONY

ഹൽവ കൊടുത്ത് പൂട്ടിയിടുന്ന ചടങ്ങ് ഇനിയില്ല. പകരം മധുരം നുണഞ്ഞ് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. കേന്ദ്ര ബഡ്ജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് ഹൽവ സെറിമണി. മാസങ്ങൾ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് ഓരോ വർഷവും രാജ്യത്തിന്റെ ബഡ്ജറ്റ് തയ്യാറാക്കുന്നത്. ധനകാര്യ മന്ത്രി പാർലമെന്റിൽ ബഡ്ജറ്റ് പ്രസംഗം നടത്തുന്നത്തോടെയാണ് ആ പ്രക്രിയ അവസാനിക്കുക. ഹൽവ സെറിമണി ബഡ്ജറ്റ് നിർമ്മാണ പ്രക്രിയയുടെ ഏറ്റവും അവസാന ഘട്ടത്തിന് തൊട്ട് മുന്നേ നടക്കുന്ന ചടങ്ങാണ്. ബഡ്ജറ്റ് പ്രസംഗവും മറ്റനുബന്ധ രേഖകളും അച്ചടിക്കുന്നതാണ് ഏറ്റവും അവസാന ഘട്ടം. അതു നടക്കുന്നതാകട്ടെ പാർലമെന്റ് സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ബെയ്സ്മെന്റ് ഫ്ലോറിലെ പ്രെസ്സിലാണ്.

1980 മുതൽ 2020 വരെ ഇവിടെയാണ്‌ ബഡ്ജറ്റ് രേഖകൾ അച്ചടിച്ചിരുന്നത്. ബഡ്ജറ്റ് രേഖകൾക്ക് അതീവ രഹസ്യ സ്വഭാവമുണ്ട്. ധനമന്ത്രി പാർലമെന്റിൽ ബഡ്ജറ്റ് പ്രസംഗം നടത്തിക്കഴിയുന്നത് വരെ വിവരങ്ങളുടെ ചോർച്ച പാടില്ല. അതിനായി അച്ചടി തുടങ്ങി പ്രസംഗം വരെ ബഡ്ജറ്റ് മായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും ഈ നോർത്ത് ബ്ലോക്ക്‌ വിട്ടുപോകാൻ പാടില്ല. ഏതാണ്ട് പത്ത് ദിവസത്തോളം ജീവനക്കാർ പുറം ലോകവുമായുള്ള ബന്ധങ്ങൾ ഉപേക്ഷിച്ച് നോർത്ത് ബ്ലോക്കിൽ തങ്ങണം. ധനകാര്യ മന്ത്രിക്ക് മാത്രമാണ് അച്ചടി തുടങ്ങിക്കഴിഞ്ഞാൽ നോർത്ത് ബ്ലോക്ക്‌ വിട്ട് പോകാനും ഇവിടേക്ക് വരാനും കഴിയുക. എങ്കിലും മന്ത്രിക്കു പോലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഒരു തരത്തിൽ ഇത്രയും ജീവനക്കാരെ ഇവിടെ പൂട്ടിയിടുകയാണ് ചെയ്യുക.

പിന്നീട് ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം കഴിഞ്ഞാലേ ജീവനക്കാർക്ക് വീടുകളിലേക്ക് പോകാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും കഴിയൂ. ഈ പൂട്ടിയിടലിനു മുന്നേ നടക്കുന്ന ചടങ്ങാണ് ഹൽവ സെറിമണി. ഒരു വലിയ പാത്രത്തിൽ പരമ്പരാഗത മധുര പലഹാരമായ ഹൽവ ഉണ്ടാക്കുകയും ധനമന്ത്രി സഹമന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഹൽവ വിളമ്പി സന്തോഷം പങ്ക് വയ്ക്കുന്നത്തോടെ ബഡ്ജറ്റ് അച്ചടി ആരംഭിക്കും. ബഡ്ജറ്റിന് പിന്നിലെ മാസങ്ങൾ നീണ്ടു നിൽക്കുന്ന ജീവനക്കാരുടെ അധ്വാനത്തിനും ഇനിയുള്ള പൂട്ടിയിടലിനും രാജ്യം നൽകുന്ന ആദരവാണ് ഈ മധുര വിതരണം. എന്നാൽ കഴിഞ്ഞ വർഷത്തെ ഹൽവ സെറിമണിക്ക് ശേഷം ജീവനക്കാർക്ക് നോർത്ത് ബ്ലോക്കിൽ കഴിയേണ്ടിവന്നില്ല കഴിഞ്ഞ ബഡ്ജറ്റ് മുതൽ ആപ്പ് വഴിയാണ് രേഖകൾ പ്രസിദ്ധീകരിച്ചത്. ധാനമന്ത്രിക്ക് പാർലമെന്റിൽ വായിക്കാനുള്ള പ്രസംഗത്തിന്റെ ഒരു കോപ്പി മാത്രമാണ് പ്രിന്റ് ചെയ്തത്. അതുകൊണ്ട് തന്നെ ജീവനക്കാരുടെ പൂട്ടിയിടൽ വേണ്ടിവന്നില്ല.

ഹൽവ സെറിമണിയോടെ എല്ലാവരും പിരിഞ്ഞു. ഇത്തവണത്തെ ഹൽവ സെറിമണി ഇന്നലെ നോർത്ത് ബ്ലോക്കിൽ ഇന്നലെയാണ് നടന്നത്. ഹൽവക്ക് പകരം ചരിത്രത്തിലാദ്യമായി മധുര പലഹാരങ്ങളാണ് വിളമ്പിയത്. ഇത്തവണതേത് പൂർണ്ണമായും കടലാസ്സ് രഹിത ബഡ്ജറ്റ് ആണ്. ധനമന്ത്രിയും ടാബിലായിരിക്കും ബഡ്ജറ്റ് പ്രസംഗം പാർലമെന്റിൽ വായിക്കുക. യൂണിയൻ ബഡ്ജറ്റ് ആപ്പ് വഴി എല്ലാ ബഡ്ജറ്റ് രേഖകളും എല്ലാവരിലേക്കുമെത്തും.1989 മുതൽ രാജ്യത്ത് നിലനിന്നിരുന്ന ബഡ്ജറ്റ് അച്ചടി ഇനി ചരിത്രമാവുകയാണ്. ജീവനക്കാർ പൂട്ടിയിടപ്പെടുന്നുമില്ല. ഫെബ്രുവരി ഒന്നിനാണ് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്ജറ്റ്. ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നാലാമത്തെ ബഡ്ജറ്റ് ആണ് ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച അവതരിപ്പിക്കുക.

B4 Admin

Recent Posts

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

57 minutes ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

6 hours ago

രക്ഷപ്പെടാന്‍ ശ്രമിക്കവേ ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി ഉപദ്രവിച്ചു. കളമശ്ശേരി സ്പായില്‍ യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്‍ത്താവ്

കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…

7 hours ago

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…

8 hours ago

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…

8 hours ago

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

21 hours ago