Featured

കണ്ണിനും കാതിനും കുളിർമ്മയേകുന്ന സംഗീത വിസ്മയം; ബീറ്റിങ് റിട്രീറ്റ് ഇന്ന്; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഇന്ന് സമാപനം

കണ്ണിനും കാതിനും കുളിർമ്മയേകുന്ന സംഗീത വിസ്മയം; ബീറ്റിങ് റിട്രീറ്റ് ഇന്ന്; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഇന്ന് സമാപനം | Beating Retreat Ceremony

കഴിഞ്ഞ 23 ന് നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്റെ ജന്മ വാർഷികത്തോടെ ആരംഭിച്ച രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിക്കുകയാണ് ഇന്ന്. വളരെ പ്രത്യേകതകൾ ഉള്ള ബീറ്റിങ് റിട്രീറ്റ് എന്ന പരിപാടിയോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പരിസമാപ്പ്തി കുറിക്കുക. ലോകത്തിലെ ഏറ്റവും വർണാഭമായ സംഗീതവിരുന്നുകളിലൊന്നാണ് ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റ്.

വൈകിട്ട് ഡൽഹിയിലെ തണുപ്പിൽ സൗത്ത്–നോർത്ത ബ്ലോക്കുകൾക്കും രാഷ്ട്രപതി ഭവനും പാർലമെന്റുമെല്ലാം നിൽക്കുന്ന വിജയ് ചൗക്കിൽ സൈനിക ബാൻഡുകൾ അണിനിരക്കുന്ന സുന്ദരകാഴ്ച ഒരിക്കലെങ്കിലും നേരിട്ട് കാണേണ്ടതാണ്. ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കും പ്രതീകാത്മകമായ ഒരർഥമുണ്ട്. പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ട് ഇതു മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാകും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും.

ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്. പ്രദർശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സർവസൈന്യാധിപന് വാദ്യങ്ങളും മറ്റുമുപയോഗിച്ച് നന്ദിപ്രകടനം കാഴ്‌ചവച്ചശേഷം അവർ ബാരക്കുകളിലേക്കു മടങ്ങും. ജനുവരി 29നു വൈകിട്ട് വിജയ് ചൗക്കിൽ സൈന്യം നടത്തുന്ന ബീറ്റിങ് റിട്രീറ്റ് എന്ന ചടങ്ങാണ് സംഗീതസാന്ദ്രമായ നന്ദിപ്രകടനവും മടക്കയാത്രയും. ബീറ്റിങ് റിട്രീറ്റ് ഒരു സൈനിക പാരമ്പര്യം എന്ന നിലയിൽ തുടക്കം കുറിച്ചത് 17 ആം നൂറ്റാണ്ടിൽ ഇഗ്ലണ്ടീലാണ്. രാത്രിയായപ്പോൾ യുദ്ധം ദിവസം അവസാനിച്ചത് അറിയിക്കാൻ പതാക താഴ്ത്തി ഡ്രമ്മുകൾ മുഴക്കാൻ ജയിംസ് രണ്ടാമൻ രാജാവ് നിർദേശം നൽകി; 1690 ജൂൺ 18നായിരുന്നു അത്. ഇതാണു പിന്നീട് ബീറ്റിങ് റിട്രീറ്റായി മാറിയത്. ഇപ്പോൾ യുകെ, യുഎസ്, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്. ഇന്ത്യയിൽ ഇതൊരു ചടങ്ങായതു 1950ലാണ്. ഇന്ത്യൻ ആർമിയിലെ മേജർ റോബർട്സ് എന്ന ഉദ്യോഗസ്ഥനാണ് ബീറ്റിങ് റിട്രീറ്റ് ഒരു ചടങ്ങായി വികസിപ്പിച്ചെടുത്തത്. പ്രതിരോധ വിഭാഗത്തിന്റെ സെക്‌ഷൻ ഡി( സെറിമോണിയൽസ്) ആണ് ഈ ചടങ്ങ് ക്രമീകരിക്കുന്നത്.

ബീറ്റിങ് റിട്രീറ്റിൽ വായിക്കേണ്ട ഈണങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രിൻസിപ്പൽ പഴ്സനേൽ ഓഫിസേഴ്സ് കമ്മിറ്റിയാണ് ദീപാലങ്കാരത്തിൽ തിളങ്ങി നിൽക്കുന്ന രാഷ്ട്രപതി ഭവനും അതിന്റെ ഇരുവശത്തുമായുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകളും ഉൾപ്പെടുന്ന വിജയ് ചൗക്കിൽ വൃത്താകൃതിയിൽ അരങ്ങേറുന്ന ബീറ്റിങ് റിട്രീറ്റുമെല്ലാം ഏറെ വർണത്തിളക്കമുള്ള കാഴ്ചകളാണ്. അങ്ങരക്ഷകരുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തുന്ന ഇന്ത്യൻ രാഷ്ട്രപതിയാണ് ചടങ്ങിന്റെ മുഖ്യാതിഥി.


ബീറ്റിങ് ദ് റിട്രീറ്റ് ചടങ്ങിൽ മുൻപു പാശ്ചാത്യ സംഗീതങ്ങളാണ് കൂടുതൽ അവതരിപ്പിച്ചിരുന്നതെങ്കിൽ സമീപകാലത്തായി ഇന്ത്യൻ ഈണങ്ങൾക്കാണു പ്രാധാന്യം. സ്കോട്ടിഷ് ആംഗ്ലിക്കൻ കവി ഹെൻട്രി ഫ്രാൻസിസ് ലൈറ്റ് 1847ൽ എഴുതിയ ‘അബൈഡ് വിത്ത് മീ’ 1950 മുതൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളുടെ ഭാഗമായിരുന്നു. ‘അബൈഡ് വിത്ത് മീ’ എന്ന ഗാനം ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ഈ വർഷം മുതൽ ഉണ്ടാകില്ല. ഈ വർഷം അവതരിപ്പിക്കുന്ന 26 ട്യൂണുകളും ഇന്ത്യൻ ഈണങ്ങളാകുമെന്നും ബോളിവുഡ് ഗാനങ്ങളുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ‘അബൈഡ് വിത്ത് മീ’ക്കു പകരം കവി പ്രദീപ് എഴുതി സി.രാമചന്ദ്ര ഈണം നൽകിയ ‘ഏ മേരേ വതൻ കെ ലോഗോം’ എന്ന ഹിന്ദി ദേശഭക്തി ഗാനമായിരിക്കും ഇത്തവണ ആലപിക്കുക.


വിവിധ ദേശീയ മിലിട്ടറി ചടങ്ങുകളുടെ അവസാനം ആലപിക്കാൻ സാധിക്കുന്ന ഹിന്ദി വരികളോടു കൂടിയ പുതിയ ഈണത്തിനു വേണ്ടി ആർമി സെറിമോണിയൽ വെൽഫെയർ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ കഴിഞ്ഞ ജൂലൈയിൽ അപേക്ഷ ക്ഷണിച്ചിരുന്നു. നിലവിൽ സൈനിക ബാൻഡുകൾ ഉപയോഗിക്കുന്നതുൾപ്പെടെ 6 ഈണങ്ങൾ ഇതിലേക്കായി ലഭിച്ചു. ഒടുവിൽ ‘ഏ മേരേ വതൻ കെ ലോഗോം’ തിരഞ്ഞെടുത്തു.ബോട്‌ലാബ് ഡൈനാമിക്സ് എന്ന സ്റ്റാർട്ടപ് കമ്പനി, ഡൽഹി ഐഐടിയുടെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പിന്തുണയോടെ ഒരുക്കുന്ന ഡ്രോൺ ലേസർ ഷോയാണു ഈ വർഷത്തെ ആകർഷണം. ആയിരത്തോളം ഡ്രോണുകൾ പറന്നുയർന്ന് ആകാശത്തു വിവിധ വർണദൃശ്യങ്ങളാണു തീർക്കുക. സമന്വയിപ്പിച്ച പശ്ചാത്തലസംഗീതവും ഒരുക്കുന്നതാണ്. ‘ആസാദി കാ അമൃത മഹോത്സവ്’ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രൊജക്‌ഷൻ മാപ്പിങ് പ്രദർശനവും ഈ വർഷത്തെ മറ്റൊരു ആകർഷണമാണ്. നോർത്ത്-സൗത്ത് ബ്ലോക്ക് ഭിത്തികളിൽ മൂന്നു മിനിറ്റ് സമയത്തേക്കാണു പ്രദർശനം നടക്കുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

6 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

7 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

7 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

8 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

10 hours ago