Featured

ഹമാസ് തകരുന്നു ; ഇസ്രായേലിന് വേണ്ടി യുദ്ധമുഖത്തേക്ക് സൈനികനീക്കവുമായി അമേരിക്ക

പാലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ തുടർന്ന് ഇസ്രായേൽ ഔദ്യോഗികമായി ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഇസ്രയേലിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുന്നത്. അമേരിക്കയും ഇസ്രായേലിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഇസ്രായേലിന് ഉറച്ച സൈനിക പിന്തുണയും കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. അമേരിക്കയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും എത്രയും വേഗം ഇസ്രായേലിലേക്ക് എത്തിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധം രൂക്ഷമായ മേഖലകളിലേക്ക് പോർവിമാനങ്ങളും കിഴക്കൻ മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പലായ USS ജെറാൾഡ് ആർ ഫോർഡും മറ്റും യുദ്ധക്കപ്പലുകളും എത്രയും വേഗം അയക്കുമെന്ന് പെന്റഗൺ വ്യക്തമാക്കി. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്‌ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർദ്ധിപ്പിക്കും.

അതേസമയം, ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. യുദ്ധപ്രഖ്യാപനമുണ്ടായി ആദ്യ മണിക്കൂറുകളിൽ തന്നെ ഇസ്രായേലിന് അമേരിക്ക തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ സേനയ്‌ക്ക് വേണ്ടിയുള്ള അധികസഹായം അവിടേക്ക് പോവുകയാണെന്നും വരും ദിവസങ്ങളിലും എല്ലാ രീതിയിലുമുള്ള പിന്തുണ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസിന് നിലവിലെ സാഹചര്യം മുതലെടുക്കാൻ കഴിയുമെന്നോ അവർക്ക് പ്രയോജനം നേടാൻ കഴിയുമെന്നോ വിശ്വസിക്കുന്നില്ല. നിരവധി അമേരിക്കൻ പൗരന്മാരും ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ ഇസ്രായേലിലെ സർക്കാരിനും ജനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.

അതേസമയം, ഇസ്രായേൽ ഹമാസ് യുദ്ധം കൂടുതൽ ശക്തമാകുകയാണ്. യുദ്ധത്തിന്റെ മൂന്നാം ദിവസം ആകുമ്പോൾ ഇരുഭാഗത്തുമായി 1,200 ലേറെ പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കൂടാതെ, ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ സെൻട്രൽ ഗാസ സിറ്റിയിലെ ജനവാസമേഖലയിലെ ബഹുനില കെട്ടിടങ്ങൾ വ്യോമാക്രമണങ്ങളിൽ നിലം പൊത്തുകയും ചെയ്തു.

admin

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

2 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

2 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

2 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

3 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

3 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

3 hours ago