Featured

കുട്ടികളെ ലക്ഷ്യം വയ്ക്കുന്നത് ഹമാസ് ! കണ്ണുതുറന്നു നോക്കൂ ഹമാസ് പോരാളികളെ !!

ഇസ്രായേൽ – ഹമാസ് യുദ്ധം തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇതിനെപ്പറ്റി നിരവധി ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിൽ ഹമാസിനെ പിന്തുണയ്ക്കുന്നവരും ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. പതിനഞ്ച് ദിവസത്തിലധികമായി നീളുന്ന യുദ്ധം നമ്മൾ പരിശോധിച്ചാൽ എന്തുകൊണ്ടാണ് ഇസ്രയേലിനെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്നതെന്നതിനുള്ള ഉത്തരം നമുക്ക് ലഭിക്കും. കാരണം, വെറുതെയിരിക്കുന്നവരെ ചൊറിഞ്ഞു പണി വാങ്ങുക എന്നൊക്കെ പറയില്ലേ…ആ പണിയാണ് ഹമാസ് കാണിച്ചത്. എന്നാൽ, ഇസ്രായേൽ ഇതുപോലെ തിരിച്ചടിക്കുമെന്ന് ഹമാസും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. അതുകൊണ്ട് തന്നെയാണ് ഹമാസ് പോരാളികൾ അയ്യോ…ഞങ്ങളെ ഇസ്രായേൽ കൊല്ലുന്നേ എന്ന് പറഞ്ഞു പറഞ്ഞു ഇപ്പോൾ ഇരവാദം മുഴക്കുന്നതും. കൂടാതെ, ഹമാസ് ഇസ്രായേൽ സ്ത്രീകളോടും മറ്റും കാണിക്കുന്ന ക്രൂരതകളും മറ്റും നമ്മൾ സോഷ്യൽ മീഡിയയിൽ ദിനം പ്രതി കാണുന്നുണ്ട്. എന്നിരുന്നാലും ഹമാസിനെ വെളുപ്പിക്കാനാണ് കേരളത്തിലെയടക്കം ഇണ്ടി സഖ്യ അംഗങ്ങൾ ശ്രമിക്കുന്നത്. അതിനൊരു ഉദാഹരണം തന്നെയാണ് റാഫി കൊച്ചിൻ എന്നയാൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പും. കുട്ടികളെ ലക്ഷ്യം വയ്ക്കുന്ന ഇസ്രായേലി ഭീകരന്മാർ എന്നാണ് റാഫി കൊച്ചിൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഗാസാ മുനമ്പിലെ ഇസ്രായേൽ ബോംബ് വർഷത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത് പിഞ്ചു കുട്ടികളാണ്. ഇത് കേവലം യാദൃച്ഛികമല്ല. കുട്ടികളെ കരുതിക്കൂട്ടിയുളള കൂട്ടക്കുരുതിക്ക് ഇസ്രയേൽ കൃത്യമായി target ചെയ്യുന്നതാണ് എന്നൊക്കെയാണ് റാഫി കൊച്ചിന്റെ പോസ്റ്റിൽ പറയുന്നത്.

ഇപ്പോൾ ഒരു ചോദ്യം ആണ് ഉയർന്നുവരുന്നത്. ഇസ്രായേൽ കുട്ടികളെയാണോ അതോ ഹമാസ് തീവ്രവാദികളെയാണോ ടാർഗറ്റ് ചെയ്യുന്നത് എന്നത്. സാമാന്യം ബോധമുള്ള എല്ലാവർക്കും ഇസ്രായേൽ ഹമാസ് തീവ്രവാദികളെയാണ് തകർക്കാൻ ലക്ഷ്യമിടുന്നത് എന്ന് മനസിലാകും. കാരണം, ഇസ്രായേൽ ഹമാസ് ഭീകരരെ നശിപ്പിക്കുമ്പോൾ ഗാസ നിവാസകൾക്ക് രക്ഷപെടാൻ സമയം അനുവദിച്ചിരുന്നു. ഇസ്രായേൽ കുട്ടികളെയാണ് കൊല്ലാൻ ലക്ഷ്യമിടുന്നതെങ്കിൽ അങ്ങനൊരു മുന്നറിയിപ്പ് ഒരിക്കലും ഇസ്രായേലിന് നൽകേണ്ട കാര്യമില്ല. കാരണം, വേണമെങ്കിൽ പലസ്തീനെ നാമാവശേഷമാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇസ്രയേലിനുണ്ട്. എന്നിട്ടും ഇസ്രായേൽ അതൊന്നും ചെയ്തില്ല. എന്നാൽ ഹമാസ് ചെയ്തതെന്താണ്….രക്ഷപെടാൻ ശ്രമിക്കുന്നവരെ കൂടി യുദ്ധമുഖത്തേക്ക് എറിഞ്ഞുകൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, യമനിൽ ഹൂതികൾക്ക് എതിരെ സൗദി നടത്തുന്ന ആക്രമണത്തിലും കൊല്ലപ്പെട്ടത് ഏതാണ്ട് ഒരു ലക്ഷം കുട്ടികൾ ആണ്. അതിനു സൗദിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഹൂതി തീവ്രവാദികൾ ആയാലും ഹമാസ്തീവ്രവാദികൾ ആയാലും അവരൊക്കെ സ്ത്രീകളെയും കുട്ടികളെയും മനുഷ്യ മതിൽ ആക്കി ആണ് പ്രവർത്തിക്കുന്നത്. വടക്കൻ ഗാസയിൽ നിന്ന് ജനം ഒഴിഞ്ഞു പോകണം എന്ന് ഇസ്രായേൽ അവശ്യപെട്ടപ്പോൾ, അത് പാടില്ല എന്ന് ഹമാസ് തീവ്രവാദികൾ പറഞ്ഞത് അതിനു ഒരു ഉദാഹരണമാണ്. വടക്കൻ ഗാസ തകർക്കാതെ ഹമാസ് ടണലുകൾ തകർക്കാൻ ആകില്ല എന്ന് ഹമാസിനു അറിയാം. അപ്പോൾ മുകളിൽ കുട്ടികൾ അടക്കം ഉള്ളവരെ മനുഷ്യ മതിൽ ആയി ഉപയോഗിക്കാൻ ആയിരുന്നു ഹമാസിന്റെ നീക്കം. അല്ലാതെ അത് ഹമാസിന്റെ കുട്ടികളോട് ഉള്ള സ്നേഹം അല്ല.

എന്തായാലും ഇസ്രായേൽ ഗാസ യുദ്ധം അടുത്ത കാലത്തു ഒന്നും നിർത്താൻ പോകുന്നില്ല എന്ന് തന്നെയാണ് ഇപ്പോൾ നടക്കുന്ന യുദ്ധം കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. സൗദിയുടെ യമൻ യുദ്ധം പോലെ ഇതും വളരെ കാലം ഉണ്ടാകും. ഗാസയോട് സ്നേഹം ഉള്ളവർ ചെയ്യേണ്ടത് അവിടത്തെ സ്ത്രീകളെയും കുട്ടികളെയും ഏങ്കിലും വെസ്റ്റ് ബാങ്കിലേക്ക് മാറ്റുക എന്നത് ആണ്. അത് ചെയ്യാതെ ഇസ്രായേൽ ധാ കുട്ടികളെ കൊല്ലുന്നേ എന്ന് പറഞ്ഞു ഇരവാദം മുഴക്കിയിട്ട് കാര്യമൊന്നും ഇല്ല. ഇന്ന് ആ ഇരവാദം കേൾക്കാൻ അറബ് രാജ്യങ്ങൾക്ക് പോലും താല്പര്യം ഇല്ല. കാരണം ഈ പ്രാവശ്യം ഫലസ്തീനികൾ ഇരന്നു വാങ്ങിയ യുദ്ധം ആണ് ഇപ്പോൾ നടക്കുന്നത്. ഇസ്രായേൽ അതിന്റെ ലക്ഷ്യം കാണാതെ അത് നിർത്തില്ല, ഇന്നലെ രാത്രി മാത്രം 320 ടാർഗറ്റ് ആണ് വടക്കൻ ഗാസയിൽ ബോംബ് ചെയ്തത്, മരിച്ചത് രാവിലത്തെ ഏകദേശ കണക്ക് പ്രകാരം 400 പേര്, അത് ഏതാണ്ട് 700 വരെ ആകാനും സാധ്യത ഉണ്ട്, ഉച്ചയോടെ ആ കണക്ക് പുറത്തു വരും. ഇത്രയും ആളുകൾ മരിച്ചിട്ടു ആരെങ്കിലും മിണ്ടിയോ. കേരളത്തിൽ നിന്ന് നിങ്ങൾ ഒക്കെ പലസ്തിന് കൊടുക്കുന്നതിന്റെ നൂറിൽ ഒന്ന് പിന്തുണയോ ആത്മാർത്തഥയോ ഒരു അറബ് രാജ്യത്തിനും ഇല്ല എന്നത് ആണ് സത്യം. പാകിസ്ഥാൻ ഇതൊന്നും അറിഞ്ഞിട്ട് പോലും ഇല്ല, ഇറാൻ 11 മത്തെ താക്കീത് കൊടുത്തു. എന്നാൽ, ആകെ പുകഞ്ഞു നിൽക്കുന്നത് കേരളം ആണ്, അതിനു പ്രേതെകിച്ചു ചിലവ് ഒന്നും ഇല്ലാത്തത് കാരണം പുകയുന്നു എന്നെ ഉള്ളു. അല്ലാതെ ഒരു റൊട്ടി കഷ്ണം പോലും കേരളത്തിൽ നിന്ന് പാലെസ്തിനിലേക്ക് പോയിട്ടില്ല. ഇതാണ് സത്യാവസ്ഥ.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

27 minutes ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

42 minutes ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

1 hour ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

2 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

2 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

3 hours ago