ഹമാസ് ബന്ധികളാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയക്കുന്ന ഉടമ്പടി കരാറുമായി സംബന്ധിച്ച് അമേരിക്കൻ ഈജിപ്ഷ്യൻ പ്രതിനിധികളുമായി പരോക്ഷമായി ചർച്ച നടത്താൻ ഒരു ഉന്നത ഇസ്രയേലി പ്രതിനിധി സംഘം ശനിയാഴ്ച കെയ്റോയിൽ എത്തിയതായി ഈജിപ്ഷ്യൻ മാദ്ധ്യമങ്ങളും പ്രമുഖ മാദ്ധ്യമമായ ദി ടൈംസ് ഓഫ് ഇസ്രയേലും റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ ചാര ഏജൻസി മൊസാദിന്റെ മേധാവി ഡേവിഡ് ബാർണിയ, ഷിൻ ബെറ്റ് സുരക്ഷാ ഏജൻസി തലവൻ റോണൻ ബാർ, ഗവൺമെൻ്റ് ആക്ടിവിറ്റീസ് ഇൻ ദി ടെറിറ്ററികളുടെ (COGAT) കോർഡിനേറ്റർ തലവൻ മേജർ ജനറൽ ഗസ്സൻ അലിയൻ എന്നിവരാണ് ഈജിപ്ഷ്യൻ ഇൻ്റലിജൻസ് മേധാവിയുമായി കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തിയത്.
ബന്ദികളുടെ മോചനത്തിലും ഈജിപ്ത്-ഗാസ അതിർത്തിയിലെ സുരക്ഷാ പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഈ ചർച്ചകൾ. അതേസമയം ഈ ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ രഹസ്യമായി തന്നെ തുടരുകയാണ്. എന്നാൽ ഗാസ-ഈജിപ്ത് അതിർത്തിയുമായി ബന്ധപ്പെട്ട വിഷയവുമായി നടന്ന സുപ്രധാന യോഗം ആണിതെന്നാണ് ഈജിപ്ഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഹമാസിന്റെ രാഷ്ട്രീയ സമിതി നേതാവ് ഇസ്മായിൽ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ഇസ്മായിൽ ഹനിയയെ വെള്ളിയാഴ്ച ദോഹയിൽ സംസ്കരിച്ചതിന് ശേഷം, ഖത്തർ കെയ്‌റോയിൽ നടന്ന ഈ ചർച്ചയിൽ നിന്ന് നിന്നു.ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധത്തിലൂടെ വെടിക്കോപ്പുകൾ ഏതാണ്ട് തീരാറായ ഹമാസ് എങ്ങനെയും ഒത്തുതീർപ്പുകൾക്ക് ശ്രമിക്കുകയാണ് എന്ന് കൂടി റിപ്പോർട്ടുകൾ ഉണ്ട്. എങ്ങനെയും സമാധാന ഉടമ്പടിയിൽ എത്താനായി തങ്ങൾ നടത്തിയ നീക്കങ്ങൾ ഇസ്രയേൽ നിരസിക്കുകയാണ് ചെയ്തത് എന്നാണ് ഹമാസ് ആരോപിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ബെയ്‌റൂട്ടൽ ഹിസ്ബുള്ളയുടെ സൈനിക മേധാവി ഫുആദ് ഷുക്കറിനെ കൊലപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഹനിയയുടെ കൊലപാതകത്തെക്കുറിച്ച് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല, അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പങ്കുവയ്ക്കുന്ന ഊഹാപോഹങ്ങൾ മാത്രമാണ് ഇതുവരെയും ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത്.
മൂന്ന് ഇറാന്റെ അന്‍സാര്‍ അല്‍ മഹ്ദി സുരക്ഷാ യൂണിറ്റിലെ വിലയ്‌ക്കെടുത്ത് മൊസാദാണ് കൃത്യം നിർവഹിച്ചതെന്നാണ് കഴിഞ്ഞ ദിവസം ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. മേയില്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഹനിയെയെ വധിക്കാനായിരുന്നു അദ്യപദ്ധതിയെന്നും ടെലഗ്രാഫ് റിപ്പോർട്ടിലുണ്ട് . എന്നാൽ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ആള്‍ക്കൂട്ടം കാരണം പദ്ധതി പരാജയപ്പെടുകയായിരുന്നു. സ്ഫോടനം നടന്ന കെട്ടിടത്തിൽ രണ്ട് മാസങ്ങൾക്ക് സ്ഫോടനവസ്തുക്കൾ സ്ഥാപിച്ചിരുന്നതായും ഹനിയ മുറിയിൽ എത്തിയെന്ന് ഉറപ്പിച്ചതോടെ ട്രിഗർ അമർത്തി സ്ഫോടന വസ്തുക്കൾ തകർക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു.
ബന്ദികളെ മോചിപ്പിച്ച് ഹമാസിനെ പരാജയപ്പെടുത്തിയാൽ മാത്രമേ സംഘർഷം അവസാനിക്കൂ എന്ന് ഇസ്രായേൽ പ്രതിജ്ഞയെടുക്കുമ്പോൾ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതോടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് വെടിനിർത്തൽ കരാർ ആഗ്രഹിക്കുന്നു. എങ്ങനെയും ബന്ദികളെ തിരിച്ച് എത്തിച്ച ശേഷം ഹമാസിനെയും ഹിസ്ബുള്ളയെയും പൂർണമായും നശിപ്പിക്കാനാണ് ഇസ്രയേലിന്റെ ശ്രമം. അതിനുവേണ്ടി തന്നെയാണ് ഇപ്പോൾ മൊസാദിന്റെ മേധാവി തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ഇസ്ലാമിക ഭീകരത ലോകത്തുനിന്ന് തുടച്ചുമാറ്റുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാനാവും. തീർച്ചയായും വരും ദിനങ്ങൾ ലോകത്തെ സംബന്ധിച്ചിടത്തോളം നിർണായകമാകും.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…