Cinema

അന്ന് ആ അപകടത്തിൽ നിന്നാണ് ശാലിനിയോടുള്ള പ്രണയം തുടങ്ങിയത് : അജിത്

തമിഴ് സൂപ്പർ താരം അജിത് കുമാറിന് ഇന്ന് 51 വയസ്സ് തികഞ്ഞിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരദമ്പതികളാണ് നടൻ അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുന്നവരാണ് ആരാധകർ. ഒരിക്കലും മാധ്യമങ്ങൾക്ക് മുന്നിലെത്താത്ത നടനാണ് അദ്ദേഹം. ഏതെങ്കിലും തരത്തിൽ മാധ്യമങ്ങൾക്ക് അദ്ദേഹം ഒരു അഭിമുഖം നൽകിയിട്ട് നാളുകളേറെയായി. സ്വന്തം സിനിമയുടെ പ്രമോഷന് പോലും അദ്ദേഹത്തെ മാധ്യമങ്ങൾക്ക് മുന്നിൽ കാണാനാവില്ല.

എന്നാൽ വർഷങ്ങൾക്ക് മുൻപ് ബില്ല (2007) എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് ഹാസ്യ നടൻ സന്താനം അവതാരകനായ ഒരു ടോക്ക് ഷോയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് തന്റെ ഏറ്റവും മോശം വിമർശക എന്ന് വിളിക്കുന്ന ഭാര്യ ശാലിനിയെ കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. ശാലിനിയെ വിവാഹം ചെയ്യാൻ വിധിക്കപ്പെട്ടവനാണ് താനെന്നാണ് അജിത് അന്ന് പറഞ്ഞത്. അമർക്കളം (1999) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്.

അന്ന് അമർക്കളത്തിന്റെ നിർമ്മാതാക്കൾ ശാലിനിയെ സമീപിച്ചപ്പോൾ അവൾക്ക് അഭിനയിക്കാൻ പഠനം തുടരാൻ ആയിരുന്നു താൽപര്യം. അപ്പോൾ നിർമ്മാതാക്കൾ എന്നോട് അവളെ സമ്മതിപ്പിക്കാമോ എന്ന് ചോദിച്ചു. ശാലിനിക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് താൻ അന്ന് അവളെ വിളിച്ചു പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു, ‘ഇല്ല. എനിക്ക് അഭിനയിക്കാൻ ആഗ്രഹമില്ലെന്നും, പഠിക്കണമെന്നും പറഞ്ഞു. എന്നാൽ നിർമ്മാതാക്കൾ വീണ്ടും നിർബന്ധിച്ചതോടെ അവൾ സമ്മതിച്ചു. ഞങ്ങൾ കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവരായിരുന്നു എന്ന് താൻ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം അന്ന് ശാലിനിയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയെന്നും അജിത് വെളിപ്പെടുത്തി. “ഞങ്ങൾ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാൻ അവളുടെ കൈത്തണ്ട മുറിച്ചു. എങ്കിലും അവൾ അഭിനയം തുടർന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവിടെ നിന്നാണ് അത് ആരംഭിച്ചതെന്ന് ഞാൻ കരുതുന്നതെന്നും അജിത് ഓർത്തു.

തന്റെ പ്രധാന പിന്തുണയും ഏറ്റവും മോശം വിമർശകയുമാണ് എന്നാണ് അജിത്ത് ശാലിനിയെ വിശേഷിപ്പിച്ചത്. എല്ലാ കാര്യങ്ങളിലും അവളുടെ കാഴ്ചപ്പാടുകളിൽ അവൾ വളരെ സത്യസന്ധയാണ്. അവൾ എന്റെ ഭാര്യയാണ്, എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു, അതിനാൽ ഞാൻ അവളുമായി ഒരുപാട് കാര്യങ്ങൾ പങ്കിടാറുണ്ടെന്നും ”അദ്ദേഹം പറഞ്ഞു.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

2 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

3 hours ago