Kerala

ഹർ ഘർ തിരംഗ; സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും, വീടുകളിൽ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല, ഫ്ളാഗ് കോഡ് പാലിക്കണം, ജില്ലകളിലെ മേൽനോട്ടം കലക്ടർമാർക്ക്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സർക്കുലർ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും സർക്കുലറിൽ ചീഫ് സെക്രട്ടറി അഭ്യർഥിച്ചു. ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായാണു ഹർ ഘർ തിരംഗ സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല. എങ്കിലും ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.

തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുതെന്നും ഫ്ളാഗ് കോഡിൽ പറയുന്നു. ഈ നിർദേശങ്ങൾ കർശനമായി പാലിക്കണം. ജില്ലാതലങ്ങളിൽ പരിപാടിയുടെ ഏകോപനവും മേൽനോട്ടവും ജില്ലാ കളക്ടർമാർ നിർവഹിക്കണം. സ്ഥാപന മേധാവികൾ തങ്ങളുടെ ഓഫിസിലുള്ള ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

Meera Hari

Recent Posts

ഖലി-സ്ഥാ-നികളെ പ്രീണിപ്പിച്ച് യു എസും കാനഡയും| പന്നുവിനെ കൊ-ല്ലാ-ന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ ആരാണ് ?

ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍…

20 mins ago

ജയരാജനെതിരെ നടപടിയില്ല | മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത്…

53 mins ago

ജയരാജനും സിപിഎം നേതാക്കൾക്കും സന്തോഷമായി ! സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞു |OTTAPRADAKSHINAM|

മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah

1 hour ago

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നില്ല !പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…

2 hours ago

മേയറുടേയും ഭര്‍ത്താവ് എംഎല്‍എയുടേയും കള്ളം പൊളിച്ച് സി സി ടി വി ദൃശ്യങ്ങള്‍…|EDIT OR REAL|

ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…

2 hours ago

ഖലിസ്ഥാന്‍ തീവ്രവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ വിക്രം യാദവെന്ന് ആരോപണം !

ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…

2 hours ago