pranav c subhash
കൊച്ചി :ലൈംഗിക ചൂഷണം നടത്തിയ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമായ യുവാവ് അറസ്റ്റിൽ. കുന്നംകുളം ആനായിക്കൽ സ്വദേശി പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത് .വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് എറണാകുളത് താമസിക്കുന്ന മലപുറം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്.
യുവതി ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാൻ പറയുകയും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ താൻ വിവാഹമോചിതനാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും യുവതിയെ വിവാഹം ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. യുവാവിൻ്റെ വീട്ടുകാർക്ക് എതിർപ്പില്ലെന്നറിയിച്ചതോടെയാണ് പ്രണയവുമായി മുന്നോട്ട് പോവാൻ യുവതി തീരുമാനിച്ചത്. തുടർന്ന്, മുൻ ഭാര്യയുമായുള്ള ചില കേസുകൾ മൂലം വിവാഹം കഴിക്കാൻ തടസമുണ്ടെന്നു പറഞ്ഞു വിവാഹം നീട്ടികൊണ്ട്പോയി.
വിവാഹത്തിൽനിന്നു പിൻമാറില്ലെന്ന ഉറപ്പിന്മേലാണ് ഒരുമിച്ചു യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്‌തത്. അതിനിടയിൽ യുവാവ് യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇടയ്ക്കിടെ യുവതിയുടെ താമസ സ്ഥലത് യുവാവ് വരാറുണ്ടായിരുന്നു അപ്പോഴെല്ലാം തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത് .
ഇതിനിടെ ഗർഭിണിയാണെന്ന് സംശയം തോന്നിയതോടെ വിവരം യുവാവിനെ അറിയിക്കുകയും കല്യാണം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിവാഹത്തിന് സമ്മതമല്ലെന്നും ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പരാതി നല്കാൻ തീരുമാനിച്ചത്. ഇതിൽ നിന്ന് പിൻമാറിയില്ലെങ്കിൽ യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
അതിനു ശേഷം യുവതി നടത്തിയ അന്വേഷണത്തിലാണ് പ്രണവിന് വേറെ പല സ്ത്രീളുമായി ബന്ധമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകി യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ഉപേക്ഷിക്കുന്നത് ഇയാൾ പതിവായി ചെയ്യാറുള്ള കാര്യമാണെന്നും മനസ്സിലാക്കിയത്. പരാതിക്കാരിയായ യുവതിയുടെ ദേഹ പരിശോധന നടത്തുകയും മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വിവരം പുറത്തറിഞ്ഞതോടെ ഒരുപാട് പെൺകുട്ടികൾ ഇയാൾക്കെതിരെ ആരോപണവുമായെത്തി.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…