ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന് (Covid) കോവിഡ്. രോഗം സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും താന്‍ വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണെന്നും ഭാജി അറിയിച്ചു.
എൻറെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിരിക്കുന്നു. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നു. എനിക്കൊപ്പം സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണം. എല്ലാവരും സുരക്ഷിതരായി ഇരിക്കുക, ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.
ഹര്‍ഭജന്റെ ഭാര്യ ഗീത ബസ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് ഹര്‍ഭജന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2007ലേയും 2011ലേയും ഇന്ത്യയുടെ ലോകകപ്പ് നേടിയ സംഘത്തിലും അംഗമായിരിന്നു ഹര്‍ഭജന്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…