Tuesday, September 22, 2026

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന് കോവിഡ്

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന് (Covid) കോവിഡ്. രോഗം സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും താന്‍ വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണെന്നും ഭാജി അറിയിച്ചു.

എൻറെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിരിക്കുന്നു. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നു. എനിക്കൊപ്പം സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണം. എല്ലാവരും സുരക്ഷിതരായി ഇരിക്കുക, ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹര്‍ഭജന്റെ ഭാര്യ ഗീത ബസ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് ഹര്‍ഭജന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2007ലേയും 2011ലേയും ഇന്ത്യയുടെ ലോകകപ്പ് നേടിയ സംഘത്തിലും അംഗമായിരിന്നു ഹര്‍ഭജന്‍.

Related Articles

Latest Articles