India

ഹരിയാനയിലെ കുരുക്ഷേത്ര മേഖലയിൽ ബോംബ് സ്‌ഫോടനം ആസുത്രണം; പാകിസ്ഥാൻ കേന്ദ്രമാക്കിയ മയക്കുമരുന്ന് മാഫിയ സംഘാംഗം പഞ്ചാബിൽ പിടിയിൽ

ജലന്ധർ: ഐഎസ്‌ഐ പിന്തുണയുള്ള ഗുണ്ടാസംഘാംഗം പഞ്ചാബിൽ പിടിയിൽ.ഖരാർ മേഖലയിൽ നിന്നാണ് ഖാലിസ്താൻ-ഐഎസ്‌ഐ ബന്ധമുള്ള അൻമോൽദീപ് സോണിയെ പിടികൂടിയത്. തരൻ താരൻ മേഖലയിലെ ഹരീകേ പഠാൻ എന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയെയാണ് അറസ്റ്റ് ചെയ്തത്.

കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലാൻഡാ എന്ന് വിളിക്കുന്ന ലഖ്ബീർ സിംഗിന്റേയും പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിംഗ് റിൻഡയുടേയും മുഖ്യപങ്കാളിയും കൂടിയാണ് പിടിയിലായ ആൾ. പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘമാണ് ഇരുവരേയും കുരുക്കിയത്. പിടികൂടുന്ന സമയത്ത് 103 ഗ്രാം ഹെറോയിൻ ഇയാളുടെ കൈവശമുണ്ടായി രുന്നുവെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച പോലീസ് ലാൻഡ്-റിൻഡ സംഘത്തിലെ മോത്തി എന്ന് വിളിക്കുന്ന നാച്ചാത്താർ സിംഗിനെ പോലീസ് അറസറ്റ് ചെയ്തിരുന്നു. ഹരിയാനയിലെ കുരുക്ഷേത്ര മേഖലയിൽ ബോംബ് സ്‌ഫോടനം ആസുത്രണം ചെയ്യുന്നതിനിടെയാണ് മോത്തിയെ പിടികൂടിയത്.

admin

Recent Posts

‘രക്തദാനം മഹാദാനം’! ലോക രക്തദാന ദിനം ആചരിച്ച് PRS Hospital

ലോക രക്തദാന ദിനം ആചരിച്ച് PRS Hospital

17 mins ago

കുവൈറ്റ് ദുരന്തം:പത്തനംതിട്ട ജില്ലയിൽ കൂടുതൽ ആളുകൾ മരിച്ചത് എന്തുകൊണ്ട് ?

വിഷയത്തിന്റെ ഗൗരവം തുടക്കത്തിലേ മനസിലാക്കി കേന്ദ്രസർക്കാർ ! മൃതദേഹങ്ങൾ ഒരുമിച്ച് നാട്ടിലെത്തിക്കും

30 mins ago

മൂന്നാം ഊഴം !!ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും; പുനഃനിയമനം ക്യാബിനറ്റ് റാങ്കോടെ

ദില്ലി : അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പുനഃനിയമിച്ച് കേന്ദ്രസർക്കാർ. പി.കെ മിശ്രയെ പ്രിൻസിപ്പൽ സെക്രട്ടറിയായും പുനഃനിയമിച്ചിട്ടുണ്ട്. ജൂൺ…

31 mins ago

കഷ്ടം തന്നെ ! പ്രതികരണശേഷിയില്ലാത്ത കുറെയെണ്ണം

റാഫയിലേക്ക് നോക്കി കഴിഞ്ഞവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക

1 hour ago

കുവൈറ്റ് തീപിടിത്തം !മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി; തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ന് എത്തിച്ചേക്കും

ദില്ലി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45…

1 hour ago

ഇ വി എമ്മിനെ തെറിവിളിച്ച് നടന്ന രാഹുലും കൂട്ടരും ഇത് കേൾക്കണം

ഒരു വിവാദവുമില്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ഇന്ത്യയെ പാർലമെന്റിൽ പ്രകീർത്തിച്ച് പാകിസ്ഥാൻ എം പി

2 hours ago