അജിത് ഡോവൽ
ദില്ലി : അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പുനഃനിയമിച്ച് കേന്ദ്രസർക്കാർ. പി.കെ മിശ്രയെ പ്രിൻസിപ്പൽ സെക്രട്ടറിയായും പുനഃനിയമിച്ചിട്ടുണ്ട്. ജൂൺ പത്ത് മുതലാണ് നിയമനം. ഈ മാസം അഞ്ചിനായിരുന്നു അജിത് ഡോവലിന്റെ കാലാവധി പൂർത്തിയാക്കിയത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തുടരുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഇരുവരും തല്‍സ്ഥാനത്ത് തുടരുമെന്നാണ് ഉത്തരവ്. ക്യാബിനറ്റ് റാങ്കോടെയാണ് ഇരുവരുടേയും നിയമനം.
പത്തുവർഷമായി രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, 1968 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 20 വർഷമായി ചൈനയുമായുള്ള അതിർത്തി ചർച്ചകൾക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധികൂടിയാണ്. മോദി ആദ്യം പ്രധാനമന്ത്രിയായി ചുമതലയേറ്റ 2014 മേയ് 30-നാണ് ഡോവലിനെ നിയമിച്ചത്. അതിനുമുമ്പ് ഇന്റലിജൻസ് ബ്യൂറോ മേധാവിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
1988-ലെ ‘ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ, 1999-ലെ കാണ്ഡഹാർ രക്ഷാദൗത്യം, 2016-ൽ പാകിസ്ഥാനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക്, 2019-ലെ ബാലാകോട്ട് ആക്രമണം എന്നീ ദൗത്യങ്ങളിലും ഡോവൽ നിർണായക പങ്കുവഹിച്ചു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…