ദില്ലി: വനിതാ ഐപിഎലിനായി വാദിച്ച് ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഐപിഎൽ പോലെ ഒരു വേദിയുണ്ടെങ്കിൽ ആഭ്യന്തര താരങ്ങൾക്ക് സമ്മർദ്ദ ഘട്ടത്തിൽ കളിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ കഴിയുമെന്നും വനിതാ ബിബ് ബാഷ് ലീഗ് ഒക്കെ ആ ധർമ്മമാണ് നിർവഹിക്കുന്നതെന്നും താരം പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20യ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹർമൻപ്രീത് കൗർ.
“തഹ്‌ലിയ മഗ്രാത്ത് ബാറ്റ് ചെയ്തത് ശ്രദ്ധിച്ചാൽ വനിതാ ബിബിഎലിൽ കളിച്ചതിൻ്റെ ആത്മവിശ്വാസം കാണാം. അവർ രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാണ്. അവർ രാജ്യാന്തര ക്രിക്കറ്റിൽ ഏറെയൊന്നും കളിച്ചിട്ടില്ല. പക്ഷേ, ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുന്നതിനു മുൻപ് ഒരുപാട് മാച്ചുകൾ കളിച്ചു.- ഹർമൻപ്രീത് കൗർ പറഞ്ഞു.
നമുക്കും രേണുക സിംഗിനെപ്പോലെ ഉയർന്ന തലത്തിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത യുവതാരങ്ങളുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ രേണുക മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ, അത്ര അനുഭവസമ്പത്തില്ല. നമുക്ക് വനിതാ ഐപിഎൽ ഉണ്ടെങ്കിൽ, സമ്മർദ്ദ ഘട്ടത്തിലും മികച്ച പ്രകടനം നടത്താൻ ആഭ്യന്തര താരങ്ങൾക്ക് സാധിക്കുമെന്നും താരം വർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…