അരവിന്ദ് കെജ്‌രിവാൾ
ഹരിയാന സർക്കാർ യമുനാ നദിയിൽ വിഷം കലർത്തിയെന്ന വിവാദ പ്രസ്താവനയിൽ എഎപി നേതാവും ദില്ലി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുമ്പ് ഹാജരാകണമെന്നാണ് നിർദ്ദേശം. അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹത്തിന് നൽകിയ നോട്ടീസിൽ പറയുന്നു. തന്റെ ആരോപണത്തിന് പിന്നിലെ കാരണം കോടതിയെ ബോധ്യപ്പെടുത്താനും യമുനാ നദി വിഷലിപ്തമാക്കുന്നുവെന്ന തന്റെ വാദങ്ങളെ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കാനും കെജ്രിവാളിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവാദ പരാമർശത്തിൽ ഇന്ന് രാത്രി 8 മണിക്ക് മുമ്പ് അരവിന്ദ് കെജ്‌രിവാൾ തെളിവ് ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമിട്ടിരുന്നു.
അടുത്ത മാസം നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു കെജ്‌രിവാളിന്റെ വിവാദ പ്രസ്താവന. 7 പിപിഎം അമോണിയ വിഷത്തിന് തുല്യമാണെന്നും യമുന നദിയെ വിഷലിപ്തമാക്കിക്കൊണ്ട് ബിജെപി സർക്കാർ ദില്ലിയിലെ ജനങ്ങളുടെ ജീവനെ അപകടത്തിലാക്കുകയായിരുന്നുവെന്നും ആയിരുന്നു കെജ്‌രിവാളിന്റെ ആരോപണം. യമുനയിലെ വെള്ളം കുടിക്കാനായി ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കെജ്‌രിവാൾ വെല്ലുവിളിച്ചിരുന്നുവെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി യമുനാ ജലം കുടിച്ചുകൊണ്ട്കെജ്‌രിവാളിന് മറുപടി നൽകിയിരുന്നു
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…