India

75 വയസിന് മുകളിൽ പ്രായമുള്ള മരങ്ങൾ സംരക്ഷിക്കാനൊരുങ്ങി ഹരിയാന സർക്കാർ; വായു ദേവ്താ പെൻഷൻ സ്‌കീം പദ്ധതിയിലൂടെ പ്രതിവർഷ പെൻഷനായി ലഭിക്കുക 2,500 രൂപ

പരിസ്ഥിതി മൂല്യങ്ങൾക്ക് വില നൽകികൊണ്ട് 75 വയസിന് മുകളിൽ പ്രായമുള്ള മരങ്ങൾ സംരക്ഷിക്കാനൊരുങ്ങി ഹരിയാന സർക്കാർ. ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാൻവർ പാലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതിനായി ഹരിയാന വായു ദേവ്താ പെൻഷൻ സ്‌കീം എന്ന പദ്ധതിക്ക് രൂപം നൽകുന്നതായും മന്ത്രി അറിയിച്ചു.

പദ്ധതിയനുസരിച്ച് മരങ്ങളുടെ ഉടമസ്ഥന് 2,500 രൂപയാണ് പ്രതിവർഷ പെൻഷൻ തുകയായി ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് നേരിട്ട് പെൻഷൻ തുക ലഭിക്കും. കൂടാതെ എല്ലാ വർഷവും പെൻഷൻ തുകയിൽ വർദ്ധനവും ഉണ്ടായിരിക്കും. അതേസമയം, 75 വർഷത്തിലധികം പ്രായമുള്ള മരങ്ങൾക്കാണ് പെൻഷൻ ലഭിക്കുക. ഏതെങ്കിലും രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങൾക്ക് പെൻഷൻ ലഭിക്കുകയില്ല.

അതേസമയം, വനമേഖലയിലുള്ള മരങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അഞ്ച് വർഷത്തിന് ശേഷം അവലോകന യോഗം നടത്തുന്നത് വരെ 4,000 മരങ്ങൾ മാത്രമാണ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തുന്നത്. ഇതിന് ശേഷം നടക്കുന്ന റിവ്യൂ മിറ്റിംഗുകൾക്ക് അനുസൃതമായായിരിക്കും തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

anaswara baburaj

Recent Posts

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

8 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

33 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

48 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

1 hour ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

2 hours ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

2 hours ago