കൊച്ചി: പോപ്പുലർഫ്രണ്ട് ജനമഹാസമ്മേളന റാലിയ്‌ക്കിടെ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ റാലി സംഘടിപ്പിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.എന്നാൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കെതിരെ ഹൈക്കോടതിയിൽ നേരത്തെ ഹർജി ലഭിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ വിമർശനം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്ത ആൺ കുട്ടി മുദ്രാവാക്യം വിളിച്ചത് ഈ റാലിയിൽ അല്ലേയെന്ന് ചോദിച്ച് കൊണ്ടായിരുന്നു കോടതി വിമർശനം ഉന്നയിക്കാൻ ആരംഭിച്ചത്.
‘രാജ്യത്ത് എന്താണ് നടക്കുന്നത്?. റാലിയിൽ ആര് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാലും അതിന് ഉത്തരവാദികൾ സംഘാടകർ ആണ്. ഇങ്ങനെ എന്തും വിളിച്ച് പറയാനുള്ള അവസ്ഥയാണോ സംസ്ഥാനത്തുള്ളത്. ഇത്തരം ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം’- ഹൈക്കോടതി വിമർശിച്ചു. റാലിയ്‌ക്കെതിരെ നൽകിയ ഹർജി തീർപ്പാക്കുന്നതായും കോടതി വ്യക്തമാക്കി. അതേസമയം സംഭവം ദൗർഭാഗ്യകരമായി പോയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…