Kerala

തോക്കുണ്ട്, വെടിവയ്ക്കാന്‍ നടത്തേണ്ട പരിശീലനം നടക്കുന്നില്ല; ആധുനിക ഉപകരണങ്ങൾ കണികാണാൻ പോലും കിട്ടാതെ കേരളാപോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാന പരിപാലനത്തിനും കുറ്റാന്വേഷണത്തിനും നിയോഗിക്കപ്പെടുന്ന പൊലീസുകാരിൽ മിക്കവർക്കുമുള്ളത് ആയുധങ്ങൾ ഇല്ലാതെ ഡ്യൂട്ടി ചെയ്യേണ്ട ദുർഗതി. എസ്ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കാണ് പിസ്റ്റളോ റിവോൾവറോ നൽകുന്നത്. സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് റൈഫിളിന് പകരം പിസ്റ്റളാണ് ഇപ്പോൾ കൊടുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിന്‍റെ ബെൽറ്റിൽ തോക്ക് സൂക്ഷിക്കാനുള്ള ഹോൽസ്റ്റർ മാത്രമാണുള്ളത്. വയർലെസ് സെറ്റ് തൂക്കിയിടാൻ കൊളുത്തുമുണ്ട്.

മറ്റൊരു തരത്തിലുള്ള ആയുധങ്ങളോ ഉപകരണങ്ങളോ സൂക്ഷിക്കാനുള്ള സൗകര്യം നിലവിൽ പൊലീസ് യൂണിഫോമിൽ ഒരുക്കിയിട്ടില്ല. ആധുനിക ഉപകരണങ്ങളൊന്നും കേരള പൊലീസിന് കണികാണാൻ പോലും കിട്ടിയിട്ടില്ല . ആധുനിക ആയുധങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായി യൂണിഫോം പരിഷ്കരിക്കാൻ മുൻപ് ചർച്ചകൾ നടന്നിരുന്നെങ്കിലും നടപടികൾ ചർച്ചകൾക്കപ്പുറം നീണ്ടില്ല. സംഭവങ്ങൾ തത്സമയം റിക്കോഡ് ചെയ്യാൻ ബോഡി ക്യാമറകൾ നൽകിയെങ്കിലും മിക്കവയും തകരാറിലായി. അവ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നില്ല.

അതെ സമയംഎകെ 47 തോക്കും പൊലീസിന്റെ ആയുധശേഖരത്തിൽ ഉണ്ട്. മാവോയിസ്റ്റ് മേഖലയിലെ പരിശോധനകൾക്കായാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ വെടിവയ്പ്പിൽ പരിശീലനം നൽകണമെന്നാണ് ചട്ടമെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല .

സ്റ്റേഷനുകളിൽ ആയുധങ്ങൾ സൂക്ഷിക്കാൻ പ്രത്യേക മുറിയുണ്ട്. സ്റ്റേഷൻ എസ്എച്ച്ഒയുടെ അനുവാദത്തോടെയാണ് ആയുധങ്ങളും വെടിയുണ്ടകളും ഉദ്യോഗസ്ഥർ പുറത്തേക്ക് കൊണ്ടു പോകുന്നത്. എടുക്കുന്ന ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും കണക്ക് റജിസ്റ്ററിൽ രേഖപ്പെടുത്തണം. എആർ ക്യാംപുകളിൽനിന്നു സുരക്ഷാ ഡ്യൂട്ടിക്കു പോകുന്ന പൊലീസുകാർക്ക് പിസ്റ്റളുകളും റൈഫിളുകളും കൈവശം കൊടുത്ത് വിടാറുണ്ട്.

Anandhu Ajitha

Recent Posts

ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; ആരതി ഉഴിഞ്ഞ് വരവേറ്റ് കുടുംബം

കേരളത്തിലെ ആദ്യ ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷമാണ് വാടിക്കൽ…

24 mins ago

കുവൈറ്റ് അപകടത്തിന് ഉത്തരവാദിയായ കമ്പനിക്ക് മലയാള സിനിമാ, മാദ്ധ്യമ മേഖലകളിൽ വൻ സ്വാധീനം; തിരുവല്ല സ്വദേശിയായ കെ ജി ഏബ്രഹാമിന്റെ എൻ ബി ടി സി യെ കുറിച്ച് മലയാള മാദ്ധ്യമങ്ങൾ പൂഴ്ത്തിവെക്കുന്ന വിവരങ്ങളിതാ !

തിരുവനന്തപുരം: 24 മലയാളികളടക്കം 49 ജീവനുകളെടുത്ത കുവൈറ്റ് തീപിടിത്തം നടന്നത് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ക്യാമ്പിലാണ്. തിരുവല്ല നിരണം…

25 mins ago

വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ പാടില്ല !നിയമലംഘനം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ വേണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.…

30 mins ago

സിനിമാ മാദ്ധ്യമ പ്രമുഖന്മാർക്ക് കമ്പനിയുമായുള്ള ബന്ധം ചർച്ചയാകുന്നു I KUWAIT COMPANY

കെ ജി എബ്രഹാം മാനേജിങ് ഡയറക്ടർ ആയ കമ്പനിയുടെ പേര് മാദ്ധ്യമങ്ങൾ മുക്കിയതെന്തിന് ? വിശദ വിവരങ്ങളിതാ I NBTC

34 mins ago

കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പ് ! 5 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിൽ അഞ്ച് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വ്യാജ ചെക്ക് ഉപയോഗിച്ച്…

37 mins ago

പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് കോടതി ! പ്രാർത്ഥനയോടെ കാത്തിരുന്ന വിശ്വാസികൾക്ക് ആശ്വാസം ! SABARIMALA

10 നും 50 നും ഇടയിലുള്ള യുവതികൾക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന ദേവസ്വം ബോർഡിന്റെ തീരുമാനം നിലനിൽക്കും I SABARIMALA ISSUE

50 mins ago