haya-teaser
പുത്തൻ തലമുറ ക്യാമ്പസ് ചിത്രം ‘ഹയ’ യുടെ ടീസർ പുറത്ത് . പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി എന്നീ ഹിറ്റു ചിത്രങ്ങൾക്കു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. പ്രമുഖ താരങ്ങളായ ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസ്, മിയ, ഗിന്നസ് പക്രു, ലെന എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയും ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് കരസ്ഥമാക്കിയ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയുമാണ് ടീസർ റിലീസ് ചെയ്തത്.
സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയാണ് ഈ ക്യാമ്പസ് മ്യൂസിക്കൽ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്.
ശക്തമായ സാമൂഹ്യ വിഷയം മുഖ്യ പ്രമേയമാകുന്ന ഹയയുടെ കഥ, തിരക്കഥ, സംഭാഷണം മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയുടേതാണ്. ഭരത്, ശംഭു മേനോൻ, ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാർ തുടങ്ങി സോഷ്യൽ മീഡിയ താരങ്ങളും പുതുമുഖങ്ങളുമടക്കം നിരവധി യുവതാരങ്ങൾ അണിചേരുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം നിർണ്ണായക വേഷത്തിൽ എത്തുന്നു. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, കോട്ടയം രമേഷ്, ശ്രീരാജ്, ബിജു പപ്പൻ, ലയ സിംസൺ, വിജയൻ കാരന്തൂർ തുടങ്ങിയവർ അഭിനയിക്കുന്നു.
സംഗീത സംവിധാനം വരുൺ സുനിൽ (മസാല കോഫി ബാൻഡ് ). ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും കൈകാര്യം ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുഗൻ. പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന, അസോ. ഡയറക്ടർ സുഗതൻ, ആർട്ട് സാബുറാം, മേയ്ക്കപ്പ് ലിബിൻ മോഹൻ,സ്റ്റിൽസ് അജി മസ്ക്കറ്റ്, പി ആർ ഒ മാർ വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ്
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…