He applied to the Navakerala Sadas to renew the mud house and waited; Finally the CPM worker's house was destroyed by rain; The family says that the party is not looking back
തിരുവനന്തപുരം: മൺവീട് പുതുക്കാൻ നവകേരള സദസിൽ അപേക്ഷ നൽകി കാത്തിരിക്കെ സിപിഎം പ്രവർത്തകനായ വയോധികന്റെ വീട് കനത്ത മഴയിൽ തകർന്നു വീണു. തെരുവ് നാടക നടനായ കുന്നത്തുകാൽ സ്വദേശി റോബിൻസിന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. വൻ ദുരന്തം ഒഴിവായിട്ടും പാർട്ടി തിരിഞ്ഞുപോലും നോക്കിയില്ലെന്ന് റോബിൻസും കുടുംബവും പറയുന്നു.
വീട്ടിൽ ആളുകളുണ്ടായിരുന്ന സമയത്താണ് പുറത്തെ ശുചിമുറി ഉൾപ്പെടെയുള്ള ഭാഗം മഴയത്ത് ഇടിഞ്ഞു വീണത്. റോബിൻസും ഭാര്യ ലില്ലിയും മകൻ മനോജുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉഗ്രശബ്ദം കേട്ട് ഇവർ പുറത്തേക്കിറങ്ങിയതിനാൽ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. 45 വർഷം പളക്കമുള്ള മൺകട്ടകൾ കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. മൺവീട് പുതുക്കി പണിയാൻ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും വില്ലേജ് ഓഫീസിലും കയറി ഇറങ്ങിയെങ്കിലും ഒന്നും നടന്നില്ലെന്ന് റോബിൻസ് പറയുന്നു.
സ്വന്തം പാർട്ടി സംഘടിപ്പിച്ച നവകേരളസദസിൽ പരാതി നൽകിയെങ്കിലും അതും ഫലം കണ്ടില്ലെന്നും പാർട്ടി പ്രവർത്തകരോ എംഎൽഎയോ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും റോബിൻസ് പറഞ്ഞു.
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…