police officer suspension
തിരുവനന്തപുരം: ബൈക്കിലെത്തി മാല മോഷണം.അമരവിള സിഎസ്ഐ പള്ളിക്ക് സമീപം എസ്ബി ഫാൻസി സ്റ്റോർ നടത്തുന്ന രാമേശ്വരം മുഴിമൻതോട്ടം ഏദനിൽ ഷൈലജ (58) യുടെ ആറ് പവൻ തൂക്കമുള്ള സ്വർണ്ണമാലയുമായാണ് യുവാക്കൾ കടന്നത്. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം.
കടയിൽ സാധനം ആവശ്യപ്പെട്ട് എത്തിയ രണ്ട് യുവാക്കളിൽ ഒരാളാണ് കൃത്യം നടത്തിയത്. 25 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മാല പൊട്ടിക്കുന്നതിനിടെ ഷൈലജയുടെ കഴുത്തിന് മുറിവേറ്റു. പിടിവലിയിൽ കടയിലെ ചില്ല് പെട്ടിക്കൊപ്പം നിലത്ത് വീണ് ഇവരുടെ മുതുകിലും കൈയ്ക്കും പൊട്ടിയ ചില്ല് തറച്ചുകയറി പരിക്കുണ്ട്. പാറശ്ശാല പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ കടയിലെത്തി തെളിവെടുത്തു. പ്രദേശത്തെ സിസിടിവി ക്യാറകൾ നിരീക്ഷിച്ചുവരുന്നതായും മോഷ്ടാക്കളെപ്പറ്റി സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…