He did not agree to sell the pet dog; three were injured in the case of throwing stones at the housewife The person was arrested
ആലപ്പുഴ: വളർത്തു നായയെ വിൽക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേൽപിച്ചു.കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.കാട്ടൂർ പുത്തൻപുരയ്ക്കൽ റോായ്സൺ (32), ചെത്തി പുത്തൻപുരയ്ക്കൽ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പോലീസ് പിടികൂടിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാർഡിൽ ചിറയിൽ ജാൻസിയെയാണ് ഇവർ ആക്രമിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച മാരാരിക്കുളം പള്ളിക്ക് സമീപമുള്ള ചിറയിൽ വീട്ടിലാണ് പ്രതികൾ അക്രമം നടത്തിയത്. വീട്ടിലെ വളർത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികൾ നായയെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ജാൻസി വിൽക്കാൻ തയാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികൾ ശ്രമിച്ചു. ജാൻസി സമ്മതിച്ചില്ല. വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ചീത്ത വിളിച്ച്, വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം കല്ലെടുത്തെറിഞ്ഞു. ജാൻസിയുടെ മുതുകിനും കണ്ണിന് താഴെയും പരുക്കേറ്റു.
മദ്യലഹരിയിലാണു പ്രതികൾ അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. റോയ്സണെതിരെ മണ്ണഞ്ചേരിയിൽ 12 കേസുകളുണ്ട്. കാപ്പ റിമാൻഡ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ വിഷ്ണുവിനെതിരെ ഇടുക്കിയിൽ രണ്ട് കേസുകൾ നിലവിലുണ്ട്. സിജോയ്ക്കെതിരെ മാരാരിക്കുളത്ത് രണ്ട് വധശ്രമക്കേസും അർത്തുങ്കലിൽ രണ്ട് അടിപിടിക്കേസും മാരാരിക്കുളത്ത് മൂന്ന് കഞ്ചാവ് കേസുമുണ്ട്. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. മൂന്ന് പ്രതികളെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…