He killed his husband and his friend by mixing poison in the juice; it was filmed that he died of drinking fake liquor; finally, his wife and lover were caught
ജുനഗഡ്: ജ്യൂസിൽ വിഷം കലർത്തി ഭർത്താവിനെയും സുഹൃത്തിനെയും കൊന്ന ഭാര്യയും കാമുകനും പിടിയിൽ.ഗുജറാത്തിലെ ജുനഗഡിലാണ് കൊടുംക്രൂരത നടന്നത്.കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട റഫീഖിന്റെ ഭാര്യ മെഹ്മൂദ,കാമുകൻ ആസിഫ് ചൗഹാൻ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും ബന്ധത്തിന് ഭർത്താവ് തടസ്സമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്.
റഫീഖിനെ കൊല്ലാൻ മനസിലുറപ്പിച്ച പ്രതികൾ ഇമ്രാൻ എന്നയാളെ കുട്ടൂപിടിച്ച് സയനൈഡ് സംഘടിപ്പിച്ചു. തുടർന്ന് ശീതളപാനീയത്തിൽ കലർത്തി റഫീഖിന്റെ ഓട്ടോറിക്ഷയിൽ വച്ചു. ഇത് കുടിച്ച് റഫീഖും അദ്ദേഹത്തോടൊപ്പം ജ്യൂസ് പങ്കിട്ടു കുടിച്ച ഭരത് എന്ന സുഹൃത്തും കൊല്ലപ്പെടുകയായിരുന്നു.
ആദ്യം വ്യാജമദ്യം കുടിച്ചാണ് മദ്യപാനികളായ ഇരുവരും മരിച്ചതെന്ന ആസിഫിക്കിന്റെയും മെഹ്മൂദയുടെയും കഥ പോലീസ് വിശ്വസിച്ചെങ്കിലും ശീതളപാനീയത്തിലെ വിഷാംശം ശ്രദ്ധയിൽപ്പെട്ട പോലീസ് സംശയം തോന്നിയതോടെ അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു.തുടർന്നാണ് മെഹ്മൂദയും ആസിഫിലും തമ്മിലുള്ള ബന്ധം പുറത്തായതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…