He tortured his friend's mother many times saying he was a Gandharva; New case against Kattapana double murder accused
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ പുതിയ കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഗന്ധർവ്വനാണെന്ന് കരുതണമെന്ന് പറഞ്ഞ് 2016 ന് ശേഷം പലതവണ പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതി.
എട്ടുവർഷങ്ങൾക്ക് മുമ്പ് വിജയനും നിതീഷും ചേർന്നാണ് അഞ്ചു ദിവസം പ്രായമായ നവജാത ശിശുവിനെ കൊന്നത്. കൈയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. ശേഷം കന്നുകാലി കൂടിന്റെ തറയിൽ കുഞ്ഞിന്റെ മൃതദേഹം മറവും ചെയ്തു. വർഷങ്ങൾക്കിപ്പുറം മാസങ്ങൾക്ക് മുമ്പ് അതേ വിജയനെ നിതീഷ് കൊലപ്പെടുത്തുന്നത് ചുറ്റികയ്ക്ക് തലയ്ക്കടിച്ച്. അപ്പോൾ നിതീഷിന് കൂട്ടായി നിന്നത് കൊല്ലപ്പെട്ട വിജയന്റെ സ്വന്തം മകനും ഭാര്യ സുമയുമാണെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. വിജയന്റെ കൊലപാതകത്തിൽ നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേടാണ് കുഞ്ഞിനെ കൊല ചെയ്യാൻ കാരണമായി എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്നത്. എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തി.
കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു മോഷണക്കേസുമായി ബന്ധപ്പെട്ട വിഷ്ണു വിജയനെയും നിതീഷ് രാജനെയും പോലീസ് പിടികൂടിയത്. ഇതേ തുടർന്ന് നടന്ന ചില നിർണായക നീക്കങ്ങളാണ് ഞെട്ടിക്കുന്ന ഇരട്ട കൊലപാതകത്തിലേക്ക് എത്തിച്ചത്. ദുരൂഹതകൾ ഏറെ നിറഞ്ഞ കേസിൽ അന്വേഷണം പുരോഗമിക്കും തോറും ഞെട്ടിപ്പിക്കുന്ന ഓരോ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…