International

മോസ്‌കോയിൽ സംഗീതനിശയ്ക്കിടെ ഭീകരാക്രമണം; 40 മരണം, നൂറിലധികം പേർക്ക് പരിക്ക്;ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 40 മരണം. നൂറിലധികം പേർക്ക് പരിക്കേറ്റു. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. തോക്കുമായെത്തിയ അഞ്ച് പേർ ആൾക്കൂട്ടത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ അക്രമികൾ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു.

വെടിവയ്പ്പിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലും തിക്കിലും തിരക്കിലും പെട്ടും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഗീതനിശ നടന്ന ഹാളിനുള്ളിലേക്ക് വേഷം മാറിയാണ് അക്രമികൾ പ്രവേശിച്ചത് എന്നാണ് പ്രാഥമിക വിവരം. ഹാളിന്റെ കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ ഹാളിനുള്ളിലേക്ക് പ്രവേശിച്ചത്. 15-20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ടെലിഗ്രാം സന്ദേശത്തിലൂടെയാണ് ആക്രമണം നടത്തിയത് തങ്ങളാണെന്ന വിവരം ഇവർ പുറത്ത് വിട്ടത്. ആക്രമണം നടത്തിയ തങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും ഐഎസ് പ്രസ്താവനയിൽ പറയുന്നു. കുറ്റവാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി റഷ്യൻ നാഷണൽ ഗാർഡ് അറിയിച്ചു. ആക്രമണത്തിൽ കൃത്യമായ അന്വേഷണം ആരംഭിച്ചതായും പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.

anaswara baburaj

Recent Posts

വിവാഹം കഴിഞ്ഞിട്ട് 8 ദിവസം മാത്രം ! നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി ! പന്തീരങ്കാവ് സ്വദേശിക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പോലീസ്

പന്തീരങ്കാവിൽ നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി. കഴുത്തിൽ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ബെൽറ്റു കൊണ്ട്…

10 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ടം ! വൈകുന്നേരം 5 മണി വരെ 62.31 % പോളിംഗ് ;ഏറ്റവും കൂടുതൽ ഭുവനഗിരിയിൽ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിങ്. അഞ്ച് മണിവരെ 62.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തെലങ്കാനയിൽ…

35 mins ago

തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

മകൻ പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസിൽ കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജനതാദൾ…

40 mins ago

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹം തീർത്ത ഒരു നാലടി ഉയരക്കാരൻ !വാർത്തകളിൽ നിറഞ്ഞ് പൗർണമിക്കാവും മുകേഷ് ഭരദ്വാജും

കഴിഞ്ഞ ദിവസം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിലെത്തിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹം തീർത്ത…

1 hour ago