He went up to plant coconuts using a machine; when he came back down, he fell upside down, his leg got stuck and hung for 2 hours! Finally, the fire brigade came to rescue him
അടിമാലി: യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ തൊഴിലാളി,യന്ത്രത്തിൽ കാൽ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂർ.ഒടുവിൽ രക്ഷക്കായി ഫയർ ഫാേഴ്സ് ഉദ്യോഗസ്ഥർ എത്തി സാഹസികമായി രക്ഷപ്പെടുത്തി.വെള്ളത്തൂവൽ കണ്ണങ്കര ജയൻ (47) നെയാണ് അടിമാലി ഫയർ ഫാേഴ്സ് രക്ഷിച്ചത്. വെള്ളത്തൂവൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സംഭവം. 70 അടി ഉയരമുള്ള തെങ്ങിൽ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു ഇയാൾ.
വെള്ളത്തൂവലിലെ ചെത്തുതൊഴിലാളിയായ ജയൻ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറി തിരിച്ച് ഇറങ്ങവെ തല കീഴായി മറിഞ്ഞു. കാൽ യന്ത്രത്തിൽ കുടുങ്ങി തല കീഴായി തൂങ്ങി കിടന്നു. വിവരമറിഞ്ഞ് ഫയർ ഫാേഴ്സ് റോപ്പ്, നെറ്റ് ലാഡർ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സേനാംഗങ്ങളായ രാഹുൽ രാജ്, ജെയിംസ് എന്നിവർ മുകളിൽ കയറി ജയനെ വലയ്ക്കകത്താക്കി സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് ജയനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരിക്കുകൾ ഒന്നും ഇല്ല.
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…