ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ട് വന്ന അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. പൊലീസുകാരുടെ കൺമുന്നിൽ വച്ചാണ് സംഭവം നടന്നത്. ആശുപത്രിയിലെ ഹോം ഗാർഡിനും പോലീസുകാരനും അക്രമിയുടെ കുത്തേറ്റിട്ടുണ്ട്.
“സാധാരണ മെഡിക്കൽ കോളജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതി ഹൗസ് സർജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ അതിശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ആക്രമണം തടയാൻ 2012ൽ നിയമം കൊണ്ടുവന്നു. അതിനെ കൂടുതൽ ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു. നിയമം കൂടുതൽ ശക്തമാക്കാൻ പ്രവർത്തനം നടക്കുന്നു. ഓർഡിനൻസ് ഇറക്കാനാണ് ആലോചന. ആശുപത്രികളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നത്. വനിതാ ഡോക്ടർക്ക് ഓടാൻ കഴിയാതെ വീണുപോയപ്പോഴാണ് ആക്രമിച്ചത്. രാത്രികാലങ്ങളിൽ ലഹരി ഉപയോഗിച്ച് ചികിസയ്ക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കും ” – വീണാ ജോർജ് പറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഭരണപക്ഷ എംഎൽഎയായ കെ ബി ഗണേഷ് കുമാർ അടക്കം രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെയാണ് തടയാൻ കഴിയുകയെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്‌പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…