ഇന്ന് കേരളം മുഴുവൻ ആകാംഷയോടെ അന്വേഷിക്കുന്ന ഒരു കാര്യം വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ആശാവഹമായ പുരോഗതിയുണ്ട്. അദ്ദേഹം സംസാരിക്കാൻ തുടങ്ങി, കിടക്കയിൽ എണീറ്റിരുന്നു ഡോക്ടർമാർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടി പറയുകയും ചെയ്തു എന്നതാണ് ഏറ്റവും പുതിയ വാർത്ത. തലച്ചോറിന്റെ പ്രവർത്തനം സാധാരണ ഗതിയിലായി എന്നതിന്റെ ലക്ഷണമായാണ് ഇതിനെ ഡോക്ടർമാർ വിലയിരുത്തുന്നത്. ദൈവമേ എന്നാണ് അദ്ദേഹം ആദ്യമായി ഉച്ചരിച്ചത് എന്ന് ഡോക്ടർമാർ പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹത്തെ കിടക്കയിൽ ചാരിയിരുത്തിയത് . ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തൃപ്തികരമെന്ന് വിലയിരുത്തിയത്. സ്വയം ശ്വസിക്കാൻ ശ്രമിച്ചിരുന്ന സുരേഷിന്റെ വെന്റിലേറ്റർ സഹായം ഇതോടെ താത്‌കാലികമായി മാറ്റി. മൂന്നു മണിക്കൂറിനു ശേഷം വെന്റിലേറ്റർ പൂർണ്ണമായും മാറ്റി. ശനിയാഴ്ച്ച അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയേക്കും. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടുതുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.ഏതായാലും അദ്ഭുതകരമായ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയത്.
തന്റെ ജീവിതത്തിൽ മൂവായിരത്തിലേറെ തവണ വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുടെ കടിയേറ്റിട്ടുള്ളയാളാണ് വാവ സുരേഷ്. നിരവധി തവണ അദ്ദേഹം ഗുരുതരാവസ്ഥയിലായിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പല അവസരങ്ങളിലും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പാമ്പിന്റെ കടി പലപ്പോഴും മുന്കൂട്ടി കാണാൻ തനിക്ക് കഴിയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ വ്യത്യസ്തമായ അറിവുകളുടെയും അത്ഭുതങ്ങളുടെയും കലവറയാണ് അദ്ദേഹത്തിന്റെ ജീവിതം. ഇത്തവണ വളരെ മാരകമായ ഒരു കടിയാണ് അദ്ദേഹത്തിനേറ്റത് എന്ന് നമ്മളെല്ലാവരും കണ്ടതാണ്. കടിയേറ്റിട്ടും അദ്ദേഹം പാമ്പിനെ പിടികൂടി ഭദ്രമായി ബന്ധിച്ചു. വാഹനത്തിൽ ആശുപത്രിയിലേക്ക് പോയി. കൂടെയുള്ളവരോട് തനിക്ക് ഏന്താണ് സംഭവിക്കാൻ പോവുക എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നൽകി. ആരോഗ്യ സ്ഥിതി വഷളാകുന്നെന്നു ബോധ്യപ്പെട്ടപ്പോൾ മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്ന വാഹനത്തെ അദ്ദേഹം അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. അങ്ങനെ പ്രാഥമിക ചികിത്സ നേരത്തെ ലഭിക്കാനും ഹൃദയാഘാത്തെ അതിജീവിക്കാനും സാധിച്ചു. തുടർന്ന് ക്രിട്ടിക്കൽ കെയറിലും മെഡിസിനിലുമുള്ള തീവ്രപരിചരണ യൂണിറ്റുകളിൽ ഓരോ കിടക്ക വീതം ശരിയാക്കി നിർത്തിയിരുന്നു . മെഡിസിൻ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിക്കുമ്പോൾ അപകടത്തിന്റെ വ്യാപ്തിയും അതുവരെ നൽകിയ ചികിത്സകളും അവിടെ അറിയിച്ചിരുന്നു. വെന്റിലേറ്ററുമായി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ അഞ്ച് വിഭാഗങ്ങളിലെ മേധാവികൾ ഉൾപ്പെട്ട സംഘം മെഡിക്കൽ കോളേജിൽ ഞൊടിയിടയിൽ സജ്ജരായി. പലതവണ ആരോഗ്യനിലയുടെ ഗ്രാഫ് കയറിയിറങ്ങി വന്നപ്പോൾ അഞ്ച് തവണയാണ് വിവിധ അളവുകളിൽ മരുന്ന് നൽകിയത്. ഇന്നലെ രാവിലെ എത്തിയ മെഡിക്കൽ ബുള്ളറ്റിൻ ആശ്വാസം നൽകുന്നതായിരുന്നു. സ്ഥിതി തൃപ്തികരമെന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറിന്റെ വാക്കുകളിൽ ആശ്വാസത്തിന്റെ ലക്ഷണമുണ്ടായിരുന്നു. എന്തായാലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏറ്റവും ആശ്വാസകരമായ വാർത്തയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്നത്. വാവാസുരേഷിന്റെ മനോധൈര്യം ആത്മവിശ്വാസവും ഡോക്ടർമാരുടെ സംഘത്തിന്റെ അർപ്പണ മനോഭാവത്തിന്റെയും വിജയമായി ഈ തിരിച്ചുവരവിനെ വിലയിരുത്തേണ്ടി വരും.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…