Categories: General

കിടക്കയിൽ എണീറ്റിരുന്നു, സംസാരിച്ചു ആരോഗ്യ നിലയിൽ പുരോഗതി

ഇന്ന് കേരളം മുഴുവൻ ആകാംഷയോടെ അന്വേഷിക്കുന്ന ഒരു കാര്യം വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ആശാവഹമായ പുരോഗതിയുണ്ട്. അദ്ദേഹം സംസാരിക്കാൻ തുടങ്ങി, കിടക്കയിൽ എണീറ്റിരുന്നു ഡോക്ടർമാർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടി പറയുകയും ചെയ്തു എന്നതാണ് ഏറ്റവും പുതിയ വാർത്ത. തലച്ചോറിന്റെ പ്രവർത്തനം സാധാരണ ഗതിയിലായി എന്നതിന്റെ ലക്ഷണമായാണ് ഇതിനെ ഡോക്ടർമാർ വിലയിരുത്തുന്നത്. ദൈവമേ എന്നാണ് അദ്ദേഹം ആദ്യമായി ഉച്ചരിച്ചത് എന്ന് ഡോക്ടർമാർ പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹത്തെ കിടക്കയിൽ ചാരിയിരുത്തിയത് . ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തൃപ്തികരമെന്ന് വിലയിരുത്തിയത്. സ്വയം ശ്വസിക്കാൻ ശ്രമിച്ചിരുന്ന സുരേഷിന്റെ വെന്റിലേറ്റർ സഹായം ഇതോടെ താത്‌കാലികമായി മാറ്റി. മൂന്നു മണിക്കൂറിനു ശേഷം വെന്റിലേറ്റർ പൂർണ്ണമായും മാറ്റി. ശനിയാഴ്ച്ച അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയേക്കും. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടുതുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.ഏതായാലും അദ്ഭുതകരമായ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയത്.

തന്റെ ജീവിതത്തിൽ മൂവായിരത്തിലേറെ തവണ വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുടെ കടിയേറ്റിട്ടുള്ളയാളാണ് വാവ സുരേഷ്. നിരവധി തവണ അദ്ദേഹം ഗുരുതരാവസ്ഥയിലായിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പല അവസരങ്ങളിലും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പാമ്പിന്റെ കടി പലപ്പോഴും മുന്കൂട്ടി കാണാൻ തനിക്ക് കഴിയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ വ്യത്യസ്തമായ അറിവുകളുടെയും അത്ഭുതങ്ങളുടെയും കലവറയാണ് അദ്ദേഹത്തിന്റെ ജീവിതം. ഇത്തവണ വളരെ മാരകമായ ഒരു കടിയാണ് അദ്ദേഹത്തിനേറ്റത് എന്ന് നമ്മളെല്ലാവരും കണ്ടതാണ്. കടിയേറ്റിട്ടും അദ്ദേഹം പാമ്പിനെ പിടികൂടി ഭദ്രമായി ബന്ധിച്ചു. വാഹനത്തിൽ ആശുപത്രിയിലേക്ക് പോയി. കൂടെയുള്ളവരോട് തനിക്ക് ഏന്താണ് സംഭവിക്കാൻ പോവുക എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നൽകി. ആരോഗ്യ സ്ഥിതി വഷളാകുന്നെന്നു ബോധ്യപ്പെട്ടപ്പോൾ മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്ന വാഹനത്തെ അദ്ദേഹം അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. അങ്ങനെ പ്രാഥമിക ചികിത്സ നേരത്തെ ലഭിക്കാനും ഹൃദയാഘാത്തെ അതിജീവിക്കാനും സാധിച്ചു. തുടർന്ന് ക്രിട്ടിക്കൽ കെയറിലും മെഡിസിനിലുമുള്ള തീവ്രപരിചരണ യൂണിറ്റുകളിൽ ഓരോ കിടക്ക വീതം ശരിയാക്കി നിർത്തിയിരുന്നു . മെഡിസിൻ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിക്കുമ്പോൾ അപകടത്തിന്റെ വ്യാപ്തിയും അതുവരെ നൽകിയ ചികിത്സകളും അവിടെ അറിയിച്ചിരുന്നു. വെന്റിലേറ്ററുമായി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ അഞ്ച് വിഭാഗങ്ങളിലെ മേധാവികൾ ഉൾപ്പെട്ട സംഘം മെഡിക്കൽ കോളേജിൽ ഞൊടിയിടയിൽ സജ്ജരായി. പലതവണ ആരോഗ്യനിലയുടെ ഗ്രാഫ് കയറിയിറങ്ങി വന്നപ്പോൾ അഞ്ച് തവണയാണ് വിവിധ അളവുകളിൽ മരുന്ന് നൽകിയത്. ഇന്നലെ രാവിലെ എത്തിയ മെഡിക്കൽ ബുള്ളറ്റിൻ ആശ്വാസം നൽകുന്നതായിരുന്നു. സ്ഥിതി തൃപ്തികരമെന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറിന്റെ വാക്കുകളിൽ ആശ്വാസത്തിന്റെ ലക്ഷണമുണ്ടായിരുന്നു. എന്തായാലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏറ്റവും ആശ്വാസകരമായ വാർത്തയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്നത്. വാവാസുരേഷിന്റെ മനോധൈര്യം ആത്മവിശ്വാസവും ഡോക്ടർമാരുടെ സംഘത്തിന്റെ അർപ്പണ മനോഭാവത്തിന്റെയും വിജയമായി ഈ തിരിച്ചുവരവിനെ വിലയിരുത്തേണ്ടി വരും.

B4 Admin

Recent Posts

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

19 minutes ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

7 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

8 hours ago

ജനങ്ങളുടെ സ്‌നേഹവും പൂജാ പന്തലുകളിലെ സര്‍ഗ്ഗാത്മകതയും അതിശയിപ്പിച്ചു. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍

ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…

8 hours ago

അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…

9 hours ago

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

23 hours ago