Featured

വെള്ളമില്ലാത്ത ശരീരം കാണിക്കും ഈ അസ്വസ്ഥതകള്‍.. ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്!!!

വെള്ളമില്ലാത്ത ശരീരം കാണിക്കും ഈ അസ്വസ്ഥതകള്‍.. ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്!!! | Water

മനുഷ്യശരീരത്തിന്റെ ഏതാണ്ട് അറുപത് ശതമാനവും വെള്ളമാണ്. ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങളും ഉപാപചയ പ്രക്രിയകളും നിലനിര്‍ത്തുന്നതിന് ജലം വളരെ പ്രധാനമാണ്. എന്നിരുന്നാലും വിയര്‍പ്പ്, മൂത്രം, ശ്വസനം എന്നിവയിലൂടെ നിങ്ങള്‍ക്ക് ജലം നഷ്ടപ്പെടും. അതുപോലെ, ജലാംശം നിലനിര്‍ത്താന്‍ നിങ്ങള്‍ പതിവായി ആവശ്യത്തിന് വെള്ളം കുടിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കടുത്ത ക്ഷീണം, തലവേദന, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ഇതെല്ലാം നിര്‍ജ്ജലീകരണത്തിനും വഴിവയ്ക്കും. വിട്ടുമാറാത്ത നിര്‍ജ്ജലീകരണം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തും.

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം വളരെ നിര്‍ണായകമായതിനാല്‍, അതിന്റെ അഭാവം എണ്ണമറ്റ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ദാഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനുമുമ്പ് വെള്ളം കുടിക്കുക. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് നിങ്ങള്‍ കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വേനല്‍ക്കാലത്ത്, ഉപഭോഗം ഇതിലും കൂടുതലായിരിക്കണം. ചുവടെ പറയുന്ന ലക്ഷണങ്ങളും അടയാളങ്ങളും ശ്രദ്ധിക്കുക. ഇത്, നിര്‍ജ്ജലീകരണം സംബന്ധിച്ച മുന്നറിയിപ്പ് ലക്ഷണങ്ങള്‍ മനസിലാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതിന്റെ സൂചനകള്‍ ഇവയാണ്.

വരണ്ട വായ

നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കില്‍ വെള്ളം കുടിക്കാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ആദ്യത്തേതും പ്രധാനവുമായ സൂചന വായ വരളുന്നത് ആയിരിക്കും. നിങ്ങളുടെ വായിലും നാവിലും ഒരു ഒട്ടുന്ന തോന്നല്‍ ഉണ്ടാകും. വെള്ളം കുടിക്കുന്നത് വായയുടെയും തൊണ്ടയുടെയും തുപ്പല്‍ ഈര്‍പ്പമുള്ളതാക്കാനും ലൂബ്രിക്കേറ്റ് ചെയ്യാനും സഹായിക്കും. ഇത് നിര്‍ജ്ജലീകരണത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.

വരണ്ട ചര്‍മ്മം


ആരോഗ്യത്തോടെയിരിക്കാന്‍ ചര്‍മ്മകോശങ്ങള്‍ക്ക് ജലാംശം ആവശ്യമാണ്. നിര്‍ജ്ജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മം ചര്‍മ്മത്തിന്റെ ചുളിവുകളിലേക്കും നയിക്കും.

ക്ഷീണം


നിര്‍ജ്ജലീകരണം നിങ്ങളുടെ എല്ലാ ശരീര കോശങ്ങളെയും ബാധിക്കും. ഇത് നിങ്ങളെ തളര്‍ത്തും. വെള്ളത്തിന്റെ അഭാവം രക്തത്തിലെ ജലാംശം കുറയുന്നതിന് കാരണമാകും. ഇത് എല്ലാ അവയവങ്ങളിലേക്കും ഓക്‌സിജന്‍ വിതരണം കുറയ്ക്കും. നിങ്ങള്‍ക്ക് ക്ഷീണവും അലസതയും തോന്നുന്നുവെങ്കില്‍, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക.

മലബന്ധം


ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ട ഗുരുതരമായ ലക്ഷണങ്ങളിലൊന്നാണ് മലബന്ധം. മലം അയവുള്ളതാക്കാനും ദഹനവ്യവസ്ഥയെ ലൂബ്രിക്കേറ്റ് ചെയ്യാനും വെള്ളം അത്യാവശ്യമാണ്. വെള്ളമില്ലാതെ, മലം കഠിനമാവുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും.

മൂത്രത്തിന്റെ നിറംമാറ്റം


മൂത്രത്തിന്റെ അളവും മൂത്രത്തിന്റെ നിറവും നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വെള്ളം കുടിക്കുന്നത് മൂത്രത്തെ ലയിപ്പിക്കും. വെള്ളം കുറവാണെങ്കില്‍, മൂത്രത്തിന്റെ അളവ് കുറയും, അതിന് കടും മഞ്ഞ നിറം ഉണ്ടാകും. നിങ്ങള്‍ക്ക് പതിവായി മൂത്രത്തില്‍ അണുബാധ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം നിര്‍ജ്ജലീകരണമാണ്.

താരന്‍


പതിവ് താരന്‍ പ്രശ്‌നത്തിന് നിങ്ങളുടെ ഷാമ്പൂവിനെയോ അല്ലെങ്കില്‍ എണ്ണയെയോ കുറ്റപ്പെടുത്തരുത്. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ചര്‍മ്മത്തിന്റെ വരള്‍ച്ച മൃതകോശങ്ങള്‍ പൊഴിക്കാന്‍ കാരണമാകും. ഇത് തലയോട്ടിയിലും ബാധകമാണ്. അതിനാല്‍ ശരീരത്തില്‍ വെള്ളത്തിന്റെ കുറവ് താരന്‍ ഉണ്ടാകാനും കാരണമാകും.

മുഖക്കുരു


ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം പ്രധാനമാണ്. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോള്‍, ശരീരത്തിന്റെ ഡീടോക്‌സിഫിക്കേഷന്‍ പ്രക്രിയ പ്രശ്‌നത്തിലാകും. ഇത് മുഖക്കുരു തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മധുരപാനീയങ്ങള്‍ ഒഴിവാക്കുക, പകരം കുടിക്കാന്‍ ശുദ്ധമായ ആരോഗ്യകരമായ വെള്ളം ഉപയോഗിക്കുക.

ഓര്‍മ്മക്കുറവ്


നിര്‍ജ്ജലീകരണം നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. രക്തത്തിന്റെ അളവ് കുറയുന്നതിനാല്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവുണ്ടാകും. ഇത് തലച്ചോറിലെ കോശങ്ങളെ ബാധിക്കുകയും ഓര്‍മശക്തി കുറയുകയും ചെയ്യും.

തലവേദന


നിങ്ങളുടെ ശരീരത്തിലെ ജലക്ഷാമത്തിന്റെ ഏറ്റവും സാധാരണമായ അടയാളം തലവേദനയല്ലാതെ മറ്റൊന്നുമല്ല. ഓക്‌സിജന്റെ അഭാവവും വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദവും നിരന്തരമായ തലവേദനയ്ക്ക് കാരണമാകും. ആരോഗ്യത്തിനായി ജ്യൂസുകളോ തണുത്ത പാനീയങ്ങളോ ഒഴിവാക്കുക. നിങ്ങളുടെ ശരീരത്തിന് ഏറ്റവും നല്ലത് ശുദ്ധമായ വെള്ളമാണ്.

admin

Recent Posts

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

10 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

41 mins ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

42 mins ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

1 hour ago

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

2 hours ago