ദില്ലി : നിര്‍ഭയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പിന്‍മാറി. വധശിക്ഷക്കെതിരെ പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്‍മാറിയത്. ഇതോടെ ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. 2017ല്‍ വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് അക്ഷയ് സിംഗിന്റെ ഹര്‍ജിയിലെ ആവശ്യം.
നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചെങ്കിലും ശിക്ഷ നടപ്പിലാക്കുന്നത് ഡല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും തടഞ്ഞുവച്ചിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചത്.
പ്രതികളില്‍ പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.2012ലാണ് പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടുന്ന ബസില്‍വെച്ച് പീഡനത്തിന് ഇരയാക്കിയത്. യുവതി ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങി.
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…
അമിത് ഷാ മൂന്നുദിവസമായി ബംഗാളിൽ ! ഇത്തവണ ഭരണം പിടിക്കുക മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ! പശ്ചിമബംഗാളിൽ ചടുല നീക്കവുമായി…
ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി…
ക്രാൻസ്-മോണ്ടാന : സ്വിറ്റ്സർലൻഡിലെ ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മോണ്ടാനയിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്…
എൽ ഡി എഫ് - യു ഡിഎഫ് ഒത്തുകളി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും ! അക്രമരാഷ്ട്രീയത്തിന് ഇരകളാകുമ്പോഴും കേരളത്തിലെ ബിജെപി…