Categories: Kerala

എറണാകുളത്ത് വന്‍ തീപിടുത്തം;‌ പ്ലാസ്റ്റിക്ക് കമ്പനി കത്തി നശിച്ചു

കൊച്ചി: നോര്‍ത്ത് പറവൂരില്‍ വന്‍ തീപിടുത്തം. തത്തപ്പിള്ളി ഗവണ്മെന്റ് ഹൈസ്‌ക്കൂളിന് സമീപത്തെ അന്ന പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. കമ്പനി ഏകദേശം പൂർണമായും കത്തി നശിച്ചു. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് ഗോഡൗണിൽ പ്രവർത്തിച്ചിരുന്നത്.

അപകട സാധ്യത മുന്നിൽകണ്ട് സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിൽ വെൽഡിംഗ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെൽഡിംഗ് ജോലികൾക്കിടെ തീപ്പൊരി പടർന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. 12 വർഷമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉടമ പറവൂർ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാൽ കമ്പനിയിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അഗ്നിരക്ഷാ സേനയുടെ ആറു യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ ആറു യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് തുടരുകയാണ്.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

3 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

5 hours ago