Kerala

തിരുവനന്തപുരത്ത് വീണ്ടും കനത്ത മഴ ! വെള്ളക്കെട്ട് ഭീഷണിയിൽ നഗര നിവാസികൾ

തിരുവനന്തപുരം : തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാക്കി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തിലും മലയോര മേഖലകളിലും കനത്ത മഴ. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് പതിയെ മാറിവരുന്നതിനിടെയാണ് സ്ഥിഗതി ഗുരുതമാക്കികൊണ്ട് വീണ്ടും മഴയെത്തിയത്. വിതുരയിൽ വാമനപുരം നദി കരകവിഞ്ഞു. കൂടാതെ പൊഴിയൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. അഗസ്ത്യ വനമേഖലയിൽ ഉച്ചയ്ക്ക് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കേരള തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

കൂടാതെ രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടായേക്കുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Anandhu Ajitha

Recent Posts

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ കൂടി !വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ ബാക്കി. 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന വിഷു…

2 hours ago

ഗുണ്ടകളുടെ സത്കാരം ! ഡിവൈഎസ്പി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്‍പി എംജി…

2 hours ago

മാസപ്പടിയിൽ കുരുക്ക് മുറുക്കി ഇഡി !ആരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് ഇഡി. കളളപ്പണ…

2 hours ago

ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു ! തേജസ്വി യാദവിന് നിസാര പരിക്കെന്ന് റിപ്പോർട്ട്

പാറ്റ്‌ന : ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. അപകട സമയത്ത്…

3 hours ago

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ഇന്ത്യയിലെത്തിയ ഗുപ്ത സഹോദരങ്ങളെന്നു സംശയം, രണ്ടു പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി… ഇങ്ങനെ ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരെ പറ്റി നാം…

3 hours ago

അടവുകളുടെ രാജകുമാരൻ കെജ്‌രിവാളിന്റെ പുതിയ അടവ്! | OTTAPRADAKSHINAM

മാമ്പഴം കഴിച്ച് പ്രമേഹം കൂട്ടിയ കെജ്‌രിവാൾ ശരീരഭാരം കുറച്ച് പറ്റിക്കാൻ ശ്രമിക്കുന്നത് സുപ്രീംകോടതിയെ #arvindkejriwal #delhiliquorpolicycase #supremecourt

4 hours ago