rain-alert-in-kerala
തിരുവനന്തപുരം: കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് ഒക്ടോബര്‍ 18 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്.
രണ്ടര മീറ്റര്‍ മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതായാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൂടാതെ കേരളാതീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 11 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു ജില്ലയിലും ജാഗ്രതാനിര്‍ദ്ദേശം ഇല്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ബുധനാഴ്ച 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.
24 മണിക്കൂറില്‍ 115.5 സെന്റിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അതേസമയം കേരളത്തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല തീരത്ത് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…