India

പ്രതിസന്ധിയായി കനത്ത മഴ ! അർജുനായുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി !നാളെ ബംഗളുരുവിൽ നിന്ന് റഡാർ എത്തിക്കും

ബെം​ഗളൂരു : കര്‍ണാടകയിലെ അങ്കോലയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി വച്ചു. രാത്രിയും തെരച്ചിൽ തുടരുന്നതിനായി ലൈറ്റുകൾ അടക്കം പ്രദേശത്ത് സജ്ജമാക്കിയിരുന്നെങ്കിലും മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് ഇപ്പോൾ തെരച്ചിൽ നിർത്തുന്നത്.

തെരച്ചിൽ പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ പുനരാരംഭിക്കും. തെരച്ചലിനായി നാളെ റഡാർ എത്തിക്കും. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക.

രാവിലെത്തന്നെ റഡാർ ഡിവൈസ് എത്തിക്കാൻ ആണ് ശ്രമം. ഈ റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാളെ നാവികസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, പോലീസ്, അഗ്നിശമനസേന എന്നിവർ സംയുക്തമായാകും നാളെ രക്ഷാദൗത്യം തുടരുക.

B4 Admin

Recent Posts

മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ്: ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്, അനധികൃത ബെറ്റിങ് പാനലുകൾ തകർത്തു

മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…

1 hour ago

എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജർ: ജെൻസൻ ഹുവാങ്ങിന്റെ പിൻഗാമി ആരാകും?

ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…

3 hours ago

മാഫിയ രാജിന് അന്ത്യം കുറിച്ച് ഉത്തർപ്രദേശ് നിയമവാഴ്ചയുടെ പാതയിൽ: യമുന എക്സ്പ്രസ് വേയിൽ പുതിയ സി.എൻ.എച്ച് ട്രാക്ടർ പ്ലാന്റിന്റെ ഭൂമിപൂജ നിർവഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്!

ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

4 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം; ഭക്തലക്ഷങ്ങളുടെ സുരക്ഷയ്ക്ക് 650 പോലീസുകാരും പ്രത്യേക കെഎസ്ആർടിസി സർവീസുകളും, പവിത്രമായ ചടങ്ങുകൾ തത്സമയമെത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്ക്!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…

4 hours ago

ലോകത്തിലെ ആദ്യത്തെ ടിൽറ്റഡ് എൽഇഡി പ്ലാനറ്റോറിയം മൈസൂരുവിൽ: ‘കോസ്മോസ്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…

5 hours ago

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

20 hours ago