Kerala

കനത്ത മഴ! പാലക്കയത്ത് ഉരുൾപൊട്ടി, കടകളിലും വീടിനുള്ളിലും വെളളം കയറി; കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്ന് നിർദേശം നൽകി ജില്ലാ കളക്ടർ

പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കടകളിലും വീടിനുള്ളിലും വെളളം കയറി. പുഴയിലെ ജലനിരപ്പ് ഉയർന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ്. അതുപോലെ കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇരുമ്പാമുട്ടിയിൽ പുഴയ്ക്ക് അക്കരെ രണ്ടു പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയർ ഫോഴ്സ് സ്ഥലത്തത്തിയിട്ടുണ്ട്. 3.30 മുതല്‍ ഈ പ്രദേശത്ത് മഴ തുടങ്ങിയിരുന്നു. കാർമൽ സ്കൂൾ മുറ്റത്തും പളളി മുറ്റത്തു വെള്ളം കയറിയിരിക്കുകയാണ്.

കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കി. ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ മീയോളം ഉയർത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാർക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായതായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജനവാസ മേഖലയായ വട്ടപ്പാറ ഇരുട്ടുകുഴി, ചീനിക്കപ്പാറ എന്നിവിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

anaswara baburaj

Recent Posts

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

11 mins ago

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

10 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago