India

കനത്ത മഴ; യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു

ദില്ലി: ഉത്തരേന്ത്യയിലെ ശക്തമായ മഴയിൽ യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തി നനച്ചു. കഴിഞ്ഞ 45 വർഷത്തിനിടെ ഇത് ആദ്യമായാണ് യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്. 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്. യമുന നദിക്കരയിലാണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്.

ജലം ഇതുവരെ താജ്മഹലിൻ്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഷാജഹാൻ്റെ ശവകുടീരവും മുംതാസ് മഹലും ഇവിടെയാണുള്ളത്. എന്നാൽ, മുംതാസ് മഹലിൻ്റെ പിതാമഹൻ ഇതിമാദു ദൗലയുടെ ശവകുടീരത്തിനരിക് ജലം എത്തിയിട്ടുണ്ട്. യമുന നദിയിൽ ജലനിരപ്പുയർന്നാലും പ്രധാന കെട്ടിടം മുങ്ങാത്ത തരത്തിലാണ് താജ്മഹലിൻ്റെ നിർമ്മാണം. നിലവിൽ യമുനയിലെ ജലം 150 മീറ്റർ ഉയരത്തിലെത്തിയിട്ടുണ്ട്. 1978ൽ ജലം 154.8 മീറ്ററാണ് ഉയർന്നത്. അക്കൊല്ലം അടിത്തറയിലെ 22 മുറികളിൽ വെള്ളം കയറിയിരുന്നു.

anaswara baburaj

Recent Posts

ആർ എസ്സ് എസ്സ് സർസംഘ് ചാലക് മോഹൻ ഭാഗവത് അഞ്ചു ദിവസം യു പി യിൽ ക്യാമ്പ് ചെയ്യും; ഗോരഖ്‌പൂരിലെ കാര്യകർത്താ ക്യാമ്പിൽ പങ്കെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യത!

ഗോരഖ്‌പൂർ: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികൾക്കായി രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് ഉത്തർപ്രദേശിലെത്തി. ബുധനാഴ്ചയോടെ സംസ്ഥാനത്ത്…

33 mins ago

ചേതനയറ്റ പ്രതീക്ഷകൾ നാടണഞ്ഞു; വിലാപയാത്രക്ക് തുടക്കം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്ന് സ്വീകരിച്ചു

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ്…

40 mins ago

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni

57 mins ago

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ…? |pawan kalyan

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ...? |pawan kalyan

2 hours ago

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…

4 hours ago