തിരുവനന്തപുരം : തുലാവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനിടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ കോട്ടൂര്‍ അഗസ്ത്യവന മേഖലയില്‍ കാര്‍ ഒഴുകി പോയി. അഗസ്ത്യവനത്തിനുള്ളിലെ കോട്ടൂര്‍ വാലിപ്പാറ റോഡില്‍ മൂന്നാറ്റുമുക്കിലാണ് കാര്‍ ഒഴിക്കില്‍പ്പെട്ടത്. വെള്ളത്തിലേക്ക് ഇറങ്ങിയ കാര്‍ മുന്നോട്ട് പോകാനാകാതെ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുക്കില്‍ പെടുകയായിരുന്നു. രണ്ടുപേര്‍ കാറില്‍ നിന്നും ചാടിരക്ഷപ്പെട്ടു.
തുടര്‍ന്ന് അരകിലോമീറ്ററോളം ഒഴുകിപ്പോയ കാറില്‍ നിന്നും ഡ്രൈവറെ പ്രദേശവാസിയായ സുനില്‍കുമാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണന്‍ നായര്‍, വിഴിഞ്ഞം സ്വദേശി ഷമീര്‍ , പോത്തന്‍കോട് സ്വദേശി നാസര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം അമ്ബൂരിയിലെ കുന്നത്തുമല ഓറഞ്ചുകാടില്‍ വൈകീട്ടോടെ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ തോട് ഗതിമാറി ഒഴുകി. ഒരേക്കറോളം കൃഷി ഭൂമി ഒലിച്ചു പോയി.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…