Kerala

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; ഇ​ടു​ക്കി ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​ഴു മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കൊ​പ്പം മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റു​വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ രാ​ത്രി ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള സ​മ​യ​ത്ത് മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും മു​ന്ന​റി​യി​പ്പു ന​ല്‍​കി. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ഴ​യ​ത്ത് ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങ​രു​ത്.

കു​ട്ടി​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ലും കു​ള​ങ്ങ​ളി​ലും ചി​റ​ക​ളി​ലും ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​വാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. മ​ര​ങ്ങ​ള്‍​ക്കു കീ​ഴി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട​രു​ത്. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​ണ്, അ​ഞ്ചു സെ​ന്‍റീ​മീ​റ്റ​ര്‍. പൊ​ന്നാ​നി​യി​ല്‍ മൂ​ന്നും കോ​ന്നി, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു സെ​ന്‍റീ​മീ​റ്റ​റും മ​ഴ രേ​ഖ​പ്പെ​ടു​ത്തി. വേ​ന​ല്‍ മ​ഴ അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച കൂ​ടി ബാ​ക്കി നി​ല്‍​ക്കു​ന്പോ​ള്‍ 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വി​ലാ​ണ് സം​സ്ഥാ​നം.

Anandhu Ajitha

Recent Posts

ആർത്തവ ലോട്ടറി മുതൽ അന്ത്യ അത്താഴം വരെ: വികലമാക്കപ്പെടുന്ന ഹിന്ദു ക്രിസ്ത്യൻ വിശ്വാസ സങ്കൽപ്പങ്ങൾ !

കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…

3 minutes ago

ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട !!എംഎൽഎ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിൽ, പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ

ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…

35 minutes ago

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ ; ഗണേഷിനിഷ്ടം പുതിയ ബസ്സുകൾ വാങ്ങാൻ ; നഷ്ടം ksrtc ക്ക്

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…

39 minutes ago

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരോട് നല്ല അയൽപക്ക ബന്ധം പുലർത്താൻ ഭാരതത്തിനാവില്ല !! പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…

40 minutes ago

ബലൂചിസ്ഥാനിൽ ചൈനീസ് സൈനിക അധിനിവേശത്തിന് സാധ്യത; ഭാരതത്തിന്റെ സഹായം തേടി ബലൂച് നേതാവ്

ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…

46 minutes ago

മംദാനിയുടെ മനം കവർന്ന ഭീകരവാദി ഉമർ ഖാലിദ്. വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹ വേദന

ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…

2 hours ago