തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കത്തിക്കയറി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. പാറശ്ശാല നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പ്രചാരണം. ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ കൂടി ചേർന്നതോടെ ആവേശം അണപൊട്ടി !
രാവിലെ മുതല്‍ ഉച്ച വരെ കനത്ത വെയിലിൽ ചൂടത്തായിരുന്നു പര്യടനമെങ്കില്‍ ഉച്ചയ്ക്കു ശേഷം കനത്ത വേനല്‍മഴയോടെയാണ് പര്യടനം പുനരാരംഭിച്ചത്.
രാവിലെ ഒമ്പതു മണിക്ക് നെടുവാന്‍വിളയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പുത്തന്‍കട, മുള്ളവിള, ഇഞ്ചിവിള, പാമ്പാടി, ചിറക്കോണം, പഞ്ചായത്ത് ഓഫീസ് ധനുവച്ചപുരം, ഉദിയന്‍കുളങ്ങര, പെരുങ്കട വിള തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോയ പര്യടനം ഉച്ചയ്ക്ക് ആങ്കോട് ബ്ലോക്ക് നടയില്‍ സമാപിച്ചു. എല്ലായിടത്തും സ്ഥാനാര്‍ത്ഥിയുടെ തുറന്ന വാഹനത്തെ അനുഗമിച്ച് ബൈക്ക് റാലിയും ഓട്ടോ റാലിയുമുണ്ടായിരുന്നു. താമര ഹാരം, പനനൊങ്ക്, വാഴക്കുല തുടങ്ങി വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ നല്‍കിയാണ് ഗ്രാമ പ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. പ്രചാരണത്തിരക്കിനിടെ കോഴിക്കോട്ട് നിന്നെത്തിയ രണ്ട് യുവ സംരംകരെ കാണാനും രാജീവ് സമയം കണ്ടെത്തി. തെരഞ്ഞെടുപ്പിനു ശേഷം വീണ്ടും കാണാമെന്നും അവരുടെ പദ്ധതിയെ കുറിച്ച് സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയാകെ മാറി. രാവിലത്തെ കനത്ത ചൂടില്‍ നിന്നും കനത്ത മഴയിലേക്ക് മാറി. ഉച്ച ഭക്ഷണത്തിനും ലഘു വിശ്രമത്തിനും പര്യടനം പുനരാരംഭിച്ചു. എല്ലായിടത്തും രാജീവിന് ആവേശം നിറഞ്ഞ വരവേൽപ്പാണ് ലഭിച്ചത്. വരമ്പിന്‍കട, ആനാവൂര്‍, എള്ളുവിള, നരിക്കോട്, നിലമാംമൂട്, പനയറക്കോണം, വരട്ടയം തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു പോയി വണ്ടിത്തടത്ത് സമാപിച്ചു. വണ്ടിത്തടത്തു നിന്നും റോഡ് ഷോ ആരംഭിച്ചു.
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…