Kerala

ബാബുവിനെ രക്ഷിക്കാൻ ഹെലികോപ്റ്റർ എത്താൻ വൈകിയെന്ന ആരോപണം തെറ്റ്; നിർണ്ണായക വിവരങ്ങൾ പുറത്ത്

മലമ്പുഴ: കേരളത്തെ മുൾമുനയിൽ നിർത്തിയ ആ 46 മണിക്കൂർ. ഒടുവിൽ ബാബുവിനെ സൈന്യം സുരക്ഷിതമായി (Babu Rescue Operation) മുകളിലെത്തിച്ചിരിക്കുകയാണ്. എന്നാൽ ബാബുവിനെ ഇവിടെ നിന്നും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ഹെലികോപ്റ്റർ വരാൻ വൈകിയെന്ന തരത്തിൽ ഒരു റിപ്പോർട്ട് ഇപ്പോൾ പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇത് തെറ്റാണെന്നാണ് തത്വമയി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ബാബുവിനെ രക്ഷപ്പെടുത്താനായി സംഭവം അറിഞ്ഞ ഉടൻ തന്നെ ഇന്നലെ രാത്രി ഒരു ഹെലികോപ്റ്റർ സുലൂരിൽ സ്റ്റാൻഡ്ബൈ ആയി രക്ഷാപ്രവർത്തനത്തിനായി ഒരുക്കി നിർത്തിയിരുന്നു.

ഒടുവിൽ ബാബുവിനെ രക്ഷപ്പെടുത്തിയ ശേഷം ഉടൻ തന്നെ സൈന്യവും അധികൃതരും സുലൂരിൽ വിവരം അറിയിച്ചു. അങ്ങനെ ആ സന്ദേശം എത്താനും അവിടുന്ന് ഇവിടേയ്ക്ക് ഏതാനും മാത്രമുള്ള താമസം മാത്രമാണ് ഉണ്ടായത്. അല്ലാതെ ഹെലികോപ്റ്റർ വരാൻ വൈകിയെന്ന വാദം പൂർണ്ണമായും തെറ്റാണ്. അതേസമയം ബാബുവിനെ മലമുകളിൽ നിന്നും എയർലിഫ്റ്റ് ചെയ്തു. സുലൂരിൽ നിന്നും എത്തിയ MI 17 ഹെലികോപ്റ്ററാണ് എത്തിയത്. ബാബുവിനെ ഇപ്പോൾ കഞ്ചിക്കോട് അമ്മയുടെ അടുത്തെത്തിച്ചിരിക്കുകയാണ്. ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റും. നിലവിൽ കാലിൽ ഒരു മുറിവ് അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ബാബുവിനില്ല എന്നാണ് വിവരം.

B4 Admin

Recent Posts

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

17 minutes ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

7 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

8 hours ago

എഐയും ഡാറ്റാ സെന്ററുകളും ഇനി പരസ്പരം വളർത്തും. അന്താരാഷ്ട്ര ശ്രദ്ധ നേടി മലയാളി ഗവേഷകന്റെ പഠനം

ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…

9 hours ago

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

23 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

23 hours ago