Her husband's affair was questioned; The bride was strangled by her husband's family; The woman's family with the allegation
പട്ന: മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധത്തെ ചോദ്യം ചെയ്ത നവവധുവിനെ ഭർതൃവീട്ടുകാർ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ അലപുർ ഗ്രാമത്തിലാണ് അരുംകൊല നടന്നത്. ഡോ. മുകേഷ് കുമാർ എന്നയാളുടെ ഭാര്യ നിഷയാണ് മരിച്ചത്.
ഈ വർഷം ഫെബ്രുവരി 28നായിരുന്നു മുകേഷും നിഷയും തമ്മിലുള്ള വിവാഹം. കുറച്ചു നാളുകൾക്കു ശേഷം മുകേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നിഷ കണ്ടെത്തി. തുടർന്ന് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരവധി തവണ വഴക്കുണ്ടായതായാണ് വിവരം.
ഭർത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ചും വഴക്കിനെക്കുറിച്ചും നിഷ സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നു. മകളുടെ മരണവിവരം പുറത്തു വന്നതിനു പിന്നാലെ ഭർതൃവീട്ടുകാരാണ് ഇതിന് പിന്നിലെന്ന് നിഷയുടെ കുടുംബം ആരോപിക്കുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംഭത്തിൽ ഭർത്താവ് മുകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…