here-are-some-easy-ways-to-reduce-migraine
ഇന്ന് എല്ലാ പ്രായത്തിലുള്ളവരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. പൊതുവെ ഉണ്ടാകുന്ന തലവേദനയേക്കാൾ അതിരൂക്ഷമായ അനുഭവമാണ് മൈഗ്രേയ്ന്‍ വരുമ്പോൾ ഉണ്ടാകുന്നത്. ചിലർക്ക് മൈഗ്രേയ്ന്‍ ഉണ്ടാകുമ്പോൾ കടുത്ത വേദനയോടൊപ്പം ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.
സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. പിറ്റേ ദിവസത്തെ പകലിനെക്കൂടി ഇത് നഷ്ടപ്പെടുത്തുന്നു. എന്നാൽ, മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികളെ കുറിച്ചാണ് താഴെ പറയുന്നത്.
മൈഗ്രേയ്ൻ അനുഭവപ്പെടുമ്പോൾ സന്ധ്യ കഴിഞ്ഞാൽ കോഫിയും കഫീൻ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വർധിപ്പിക്കുകയേയുള്ളൂ.
കിടക്കുന്നതിനു തൊട്ടുമുൻപു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂർ കഴിഞ്ഞേ ഉറങ്ങാവൂ. ഉറക്കം വരുന്നില്ലെങ്കിൽ മൊബൈൽ ഫോണിൽ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സ്ട്രെസ് നൽകും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും.
മാത്രമല്ല പുതിനയിലയുടെ നീരും കറ്റാർവാഴ ജെല്ലും ചേർത്ത് നെറ്റിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മൈഗ്രേയ്ൻ ഉണ്ടാകുമ്പോഴൊക്കെ ഇത് പുരട്ടാം.
കൂടാതെ മൈഗ്രേയ്ൻ കുറയാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. അല്‍പം നാരങ്ങ നീര് ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതെ അരച്ച് കഴിക്കുകയോ ചെയ്യുന്നത് മൈഗ്രേയ്ൻ കുറയ്ക്കാൻ സഹായിക്കും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…