Here is the moon! ISRO releases first footage from Chandrayaan 3; Watch the video
ചാന്ദ്രയാന്‍-3 പകർത്തിയ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നുകൊണ്ടുള്ള യാത്രക്കിടെ പേടകം പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ട്രാൻസ് ലൂണാർ പഥത്തിലായിരുന്ന പേടകം ചന്ദ്രനെ വലംവെക്കുന്ന ഒന്നാമത്തെ ഭ്രമണപഥത്തിലേക്കാണ് എത്തിയത്. പേടകം ഇനി ചന്ദ്ര ഉപരിതലത്തിൽ നിന്നുള്ള അകലം ക്രമേണ കുറയ്‌ക്കും. ചന്ദ്ര ഉപരിതലത്തിൽ നിന്നും 100 കിമി ദൂരത്തിൽ എത്തിയ ശേഷം പേടകത്തിൽ നിന്ന് ലാൻഡറിനെ വേർപ്പെടുത്തും.
ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങളാകും പിന്നീട്. തുടർന്ന് ഒരാഴ്ചയ്‌ക്ക് ശേഷം 23-ാം തീയതി വൈകുന്നേരം 5.47-ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് ഒന്നിനാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടത്.
ചാന്ദ്രയാൻ 3ലെ ഓൺബോർഡ് ക്യാമറ എടുത്ത വീഡിയോ കാണാം…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…