എംഎസ് സി എൽസ 3 കടലിൽ മുങ്ങുന്നു
എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പൽ കമ്പനിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപ്പല്‍ അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ ഒരു പെനാല്‍ട്ടി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു.ഇത് പരിഗണിച്ചാണ് കോടതി നടപടി. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സി കമ്പനിയുടെ AKITETA II കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പരിസ്ഥിതി വകുപ്പാണ് കേരളത്തിന്റെ തീരത്തിന് കനത്ത നഷ്ടം ഉണ്ടായെന്ന് കോടതിയെ അറിയിച്ചത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി സർക്കാർ ആവശ്യപ്പെടുന്നത്. തുക കെട്ടിവയ്ക്കാതെ കപ്പലിന് പോകാന്‍ അനുവാദം നല്‍കിയേക്കില്ല. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. ഹർജി വരുന്ന പത്താം തിയതി വീണ്ടും പരിഗണിക്കും.
ലൈബീരിയന്‍ ചരക്ക് കപ്പലായ എംഎസ്‌സി എല്‍സ 3 മെയ് 24നാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈലും കൊച്ചിയില്‍നിന്ന് 40 നോട്ടിക്കല്‍ മൈലും അകലെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കപ്പലിൽ അപകടകരമായ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്. 61 കണ്ടൈനറുകളും അതിന്‍രെ അവശിഷ്ടങ്ങളും തീരത്തടിയുകയും ചെയ്തതിലൂടെ 59.6 മെട്രിക് ടണ്‍ മാലിന്യമാണ് കരയ്ക്കടിഞ്ഞത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…