Kerala

അർദ്ധ ബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ല; കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ച് ഹൈക്കോടതി

കൊച്ചി: അർദ്ധ ബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടിയെ സീനിയർ വിദ്യാർത്ഥിയായ കാമുകൻ ലഹരി പാനീയം കുടിപ്പിച്ചതിന് പിന്നാലെ അർദ്ധ ബോധാവസ്ഥയിലാവുകയും കുട്ടിയെ കോളേജിന്റെ മുകളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയാണ് കോളജിൽ വെച്ച് പീഡനത്തിന് ഇരയായത്. കേസിലെ പ്രതിയായ സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതു ശരിവെച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ വിധി. പ്രതി നൽകിയ കേക്കും വെള്ളവും കഴിച്ചതോടെ കാഴ്ച മങ്ങിയെന്നും ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു. എന്നാൽ, കോളജ് പഠനകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോൾ കള്ളക്കേസ് ചമച്ചതാണെന്നുമാണ് പ്രതി വാദിച്ചത്. പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.

Anusha PV

Share
Published by
Anusha PV
Tags: kerala

Recent Posts

വാക്കുതർക്കം അരും കൊലയിലെത്തിച്ചു !മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമം !ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിലായി. ഹരിയാന പല്‍വാല്‍ സ്വദേശി…

7 mins ago

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

35 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

2 hours ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

2 hours ago