Kerala

ശസ്ത്രക്രിയ വൈകി രോഗിമരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം: വി.വി.രാജേഷ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച ദാരുണ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ആവശ്യപ്പെട്ടു. നേരത്തെ അറിവുണ്ടായിട്ടും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താത്തതാണ് ശസ്ത്രക്രിയ വൈകുന്നതിനും രോഗിമരിക്കുന്നതിനും ഇടയാക്കിയത്. ഇത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയെയാണ് കാണിക്കുന്നത്. ആരോഗ്യമന്ത്രിക്കാണ് ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ രോഗികള്‍ പോകുന്നത് ആശങ്കയോടെയാണ്. സ്വകാര്യ ആശുപത്രി ലോബികളില്‍ നിന്ന് ലക്ഷങ്ങള്‍ മാസപ്പടിവാങ്ങുന്ന സിപിഎം രാഷ്ട്രീയനേതൃത്വമാണ് മഹത്തായ പാരമ്പര്യമുള്ള ആതുരാലയത്തെ നശിപ്പിക്കുകയാണെന്നും രാജേഷ് ആരോപിച്ചു.

ആരോഗ്യമേഖല വന്‍വിജയമാണെന്ന നിലയിലുള്ള പിആര്‍ വര്‍ക്കുമാത്രമാണ് നടക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസംപോലുമില്ലാത്ത ഒരാള്‍ വാര്‍ഡുകളില്‍ കറങ്ങിനടന്ന രോഗികള്‍ക്ക് മരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചികിത്സയില്‍ ഇടപെടുകയും ചെയതിട്ട് അധികകാലമായില്ല. ഇതൊന്നും അധികൃതര്‍ക്ക് വേണ്ടസമയത്ത് കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കാണ്. സിപിഎമ്മിന്റെ പ്രാദേശിനേതൃത്വത്തിലുള്ളവരെയും പാര്‍ട്ടി അനുഭാവികളെയും ഔദ്യോഗികരംഗത്ത് കരാര്‍വ്യവസ്ഥയില്‍ തിരുകിക്കയറ്റുന്നതിനാണ് മന്ത്രി താല്പര്യം കാണിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റികളുടെ ശുപാര്‍ശ കത്തുമായെത്തുന്നവര്‍ക്കുമാത്രമാണ് നിയമനം നല്‍കുന്നത്. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പിന് മെഡിക്കല്‍കോളേജിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നാഥനില്ലാത്ത അവസ്ഥയാണ് ഇവിടെ നടക്കുന്നത്. ഇത് ആരോഗ്യവകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണ് വെളിവാക്കുന്നതെന്നും രാജേഷ് പറഞ്ഞു

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

1 hour ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

2 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

3 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

4 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

10 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago