Kerala

ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം; നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ പുറത്തിറക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം. അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത പുതിയ വാഹനങ്ങള്‍ക്കെതിരെ ഏപ്രില്‍ ഒന്നു മുതല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡീലര്‍മാരോ, നിര്‍മ്മാതാക്കളോ സൗജന്യമായാണ് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച്‌ നല്‍കേണ്ടത്. വാഹനം വാങ്ങിയ ശേഷം രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചുകഴിഞ്ഞാല്‍ ഡീലറെ അറിയിക്കുകയും മുന്‍കൂട്ടി സമയം വാങ്ങി പ്ലേറ്റ് ഘടിപ്പിക്കാന്‍ ഷോറൂമില്‍ ചൊല്ലുകയും വേണം.

എല്ലാവാഹനങ്ങള്‍ക്കും സമയബന്ധിതമായി പ്ലേറ്റ് ഘടിപ്പിച്ച്‌ നല്‍കണമെന്ന് ഡീലമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ക്രൂ അഴിച്ച്‌ ഇളക്കിമാറ്റാന്‍ കഴിയാത്ത തരത്തിലുള്ളതാണ് പുതിയ നമ്പര്‍ പ്ലേറ്റ്. പറിച്ചെടുത്താല്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത ക്രോമിയം ഹോളോഗ്രാം സ്റ്റിക്കറും രജിസ്‌ട്രേഷന്‍ നടത്തിയ ഓഫീസ്, രജിസ്‌ട്രേഷന്‍ നമ്പര്‍, ലേസര്‍ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പര്‍, എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നീ വിവരങ്ങളും നമ്പര്‍ പ്ലേറ്റില്‍ വേണം.

ഇവ കേന്ദ്രസര്‍ക്കാരിന്റെ വാഹന രജിസ്‌ട്രേഷന്‍ സോഫ്റ്റ് വെയറായ വാഹന്‍ സാരഥിയിലേക്ക് ഡീലര്‍ അപ് ലോഡ് ചെയ്യുകയും വേണം. വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനമേതെന്ന് അറിയാന്‍ കഴിയുന്ന കളര്‍ കോഡിങ്ങും വാഹനത്തിന്റെ ഉത്പാദനതിയ്യതി അടക്കമുള്ളവയും വിന്‍ഡ് ഷീല്‍ഡില്‍ രേഖപ്പെടുത്തുകയും വേണം. ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ പഴവാഹനങ്ങളിലും സുരക്ഷാ പ്ലേറ്റ് ഘടിപ്പിച്ച്‌ നല്‍കണം. അഞ്ച് വര്‍ഷത്തേക്ക് ഗ്യാരന്റിയുള്ളതാണ് പ്ലേറ്റുകള്‍.

admin

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

37 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

42 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago