Highway construction work unless violence against engineers stops; Nitin Gadkari warned the Punjab government
ദില്ലി: : ജലന്ധറിലും ലുധിയാനയിലും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഞ്ചിനീയർമാർക്ക് നേരെയുള്ള അക്രമം നിർത്തിയില്ലെങ്കിൽ ഹൈവേ നിർമ്മാണ ജോലികൾ നിർത്തിവയ്ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് അയച്ച കത്തിൽ കേന്ദ്രമന്ത്രി താക്കീത് നൽകി.
ദില്ലി-കത്ര എക്‌സ്‌പ്രസ് വേ പദ്ധതികളുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളാണ് ഗഡ്ക്കരി ചൂണ്ടിക്കാട്ടിയത്. ഇതിൽ ജലന്ധറിൽ നടന്ന അക്രമത്തിൽ കരാറുകാരന് കീഴിലുളള എൻജിനീയർ ക്രൂരമായി ആക്രമിക്കപ്പെട്ടതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ലുധിയാനയിൽ കരാറുകാരന്റെ പ്രൊജക്ട് ക്യാമ്പിന് നേർക്കായിരുന്നു ആക്രമണം. എൻജിനീയർമാരെ ഭീഷണിപ്പെടുത്തുകയും ക്യാമ്പിന് തീവയ്‌ക്കുകയും ചെയ്തതായും ഗഡ്ക്കരി പറഞ്ഞു.
അക്രമികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് സർക്കാരിനോട് ഗഡ്കരി ആവശ്യപ്പെട്ടു. NHAI യുടെ ഓഫീസർമാർക്കും വിവിധ ഹൈവേ പദ്ധതികളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത്തരം നടപടികൾ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇങ്ങനെ തുടർന്നാൽ 293 കിലോമീറ്റർ ദൈർഘ്യമുള്ള 14,288 കോടി രൂപ ചെലവ് വരുന്ന 8 പദ്ധതികൾ റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…