Iranian actor Elnas Norouzi rangat in support of the anti-hijab protest in Iran.
പട്ന: ഹിജാബിന്റെ പേരിൽ കലാപത്തിന് ശ്രമിച്ച് മതതീവ്രവാദികൾ. ബിഹാറിലെ പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് ഹിജാബ് ഊരിമാറ്റാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ മതതീവ്രവാദികളുടെ സംഘം ആക്രമിച്ചു. മുസാഫിർപൂരിൽ ഇന്നലെയാണ് സംഭവം നടന്നത്.
എംഡിഡിഎം വിമൺസ് കോളേജിലായിരുന്നു ഹിജാബിന്റെ പേരിൽ കലാപ ശ്രമം ഉണ്ടായത്. ഇന്റർമീഡിയേറ്റ് പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. പരീക്ഷാ ഹാളിലേക്ക് ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കരുത് എന്ന് നിയമം ഉണ്ട്. ഇതിനെ തുടർന്ന്, പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർത്ഥിനിയോട് ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ ഹാളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥിനി ഇതിന് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാർത്ഥിനിയും അദ്ധ്യാപകനുമായി വാക്കുതർക്കം ഉണ്ടായി. ഇതിന് പിന്നാലെ മറ്റ് അദ്ധ്യാപകർ ഇടപെട്ടു. തുടർന്ന് ചട്ടം ലംഘിച്ച് വിദ്യാർത്ഥിയെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു.
എന്നാൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടി ചില യുവാക്കൾക്കൊപ്പം തിരിച്ചെത്തി അദ്ധ്യാപകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അദ്ധ്യാപകൻ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ അദ്ധ്യാപകൻ മോശമായ രീതിയിൽ സംസാരിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…